| Tuesday, 20th January 2026, 11:17 am

ദേശീയ ഗാനം ആലപിക്കാത്തതിൽ പ്രകോപനം; നിയമസഭയിൽ നിന്നും ഇറങ്ങിപ്പോയി തമിഴ്നാട് ഗവർണർ

ശ്രീലക്ഷ്മി എ.വി.

ചെന്നൈ: നിയമസഭയിൽ നയപ്രഖ്യാപന പ്രസംഗം വായിക്കാതെ തമിഴ്നാട് ഗവർണർ ആർ.എൻ രവി ഇറങ്ങിപ്പോയി.

നയപ്രഖ്യാപനത്തിന് തൊട്ടുമുമ്പ് ദേശീയഗാനം ആലപിക്കാതെ തമിഴ് തായ് വാഴ്ത്ത് ഗാനം ആരംഭിച്ചതിനെത്തുടർന്ന് പ്രതിഷേധിച്ചാണ് ഗവർണർ ഇറങ്ങിപ്പോയതെന്നാണ് റിപ്പോർട്ടുകൾ.

ഗവർണറുടെ മൈക്ക് ഓഫ് ചെയ്‌തിരുന്നുവെന്നും ദേശീയ ഗാനം ആലപിക്കാതെ ഒരിക്കൽക്കൂടി അപമാനിച്ചുവെന്നും ലോക് ഭവൻ ആരോപിച്ചു.

ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങൾപ്പോലും പാലിച്ചില്ലെന്നും ലോക് ഭവൻ പറഞ്ഞു.

തമിഴ്‌നാട് സർക്കാരിന്റെ നടപടി തെറ്റിദ്ധരിപ്പിക്കുന്നതാണ് നിയമസഭയിൽ സംസാരിക്കാൻ അനുവദിച്ചതേയില്ലെന്നും ലോക് ഭവൻ പറഞ്ഞെന്നും റിപ്പോർട്ടുകളുണ്ട്.

നയപ്രഖ്യാപനത്തിൽ സർക്കാർ പറയുന്ന കാര്യങ്ങളിൽ പലതും സാധൂകരിക്കാൻ കഴിയാത്തതാണെന്നും പൊള്ളയായ അവകാശവാദങ്ങളാണെന്നും ഗവർണർ പറഞ്ഞു.

കഴിഞ്ഞ വർഷവും നയപ്രഖ്യാപനം വായിക്കാതെ ഗവർണർ ബഹിഷ്കരിച്ച സാഹചര്യം ഉണ്ടായിരുന്നു. അതെ ആവർത്തനമാണ് ഈ വർഷവും ഉണ്ടായിരിക്കുന്നത്.

നയപ്രഖ്യാപന നയങ്ങളിൽ മാറ്റം വരുത്തണമെന്നാവശ്യപ്പെട്ട് സ്റ്റാലിൻ സർക്കാരുമായി തർക്കത്തിനുള്ള നീക്കം ഗവർണറുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു.

Content Highlight: Tamil Nadu Governor RN Ravi resigns from the Assembly

ശ്രീലക്ഷ്മി എ.വി.

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. തിരൂര്‍ തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയില്‍ നിന്ന് ജേര്‍ണലിസത്തില്‍ ബിരുദാന്തര ബിരുദം.

We use cookies to give you the best possible experience. Learn more