| Wednesday, 5th February 2020, 4:34 pm

തമിഴ് നടന്‍ വിജയ് കസ്റ്റഡിയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: തമിഴ് നടന്‍ വിജയ് കസ്റ്റഡിയില്‍. ആദായ നികുതി വകുപ്പാണ് വിജയിയെ ചോദ്യം ചെയ്യുന്നത്. ബിഗില്‍ സിനിമയുടെ നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യുന്നത്.

നെയ്‌വേലി കടലൂരിലെ സിനിമാ സെറ്റില്‍ വെച്ചാണ് വിജയിയെ ചോദ്യം ചെയ്യുന്നതിനുള്ള നോട്ടീസ് നല്‍കിയത്.

ഷൂട്ടിംഗ് നിര്‍ത്തിവെച്ചിരിക്കുകയാണ്. വിജയയുടെ സിനിമയായ ബിഗില്‍ നിര്‍മ്മിച്ച എ.ജി.എസ് സിനിമാ കമ്പനിയുമായി ബന്ധപ്പെട്ട് നികുതിവെട്ടിപ്പ് ആരോപണം ഉയര്‍ന്നിരുന്നു.

വിജയുടെ പുതിയ ചിത്രമായ മാസ്റ്ററിന്റെ ഷൂട്ടിംഗ് കടലൂര്‍ ജില്ലയില്‍ പുരോഗമിക്കുന്നതിനിടെയാണ് ഷൂട്ടിംഗ് സെറ്റിലെത്തി ഉദ്യോഗസ്ഥര്‍ താരത്തെ ചോദ്യം ചെയ്യുന്നത്.

മധുരൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ സിനിമ നിര്‍മ്മാതാവ് അന്‍പിന്റെ വീട്ടിലും ഇപ്പോള്‍ ആദായനികുതി വകുപ്പിന്റെ റെയ്ഡ് പുരോഗമിക്കുകയാണ്.

Latest Stories

We use cookies to give you the best possible experience. Learn more