| Tuesday, 22nd September 2015, 10:21 pm

രണ്‍ബീര്‍ കപൂറിന്റെ തമാശ;ട്രെയിലര്‍ പുറത്തിറങ്ങി

ഡൂള്‍ന്യൂസ് ഡെസ്‌ക്

  രണ്‍ബീര്‍ കപൂര്‍-ദീപിക പദുകോണ്‍ ജോഡികള്‍ ഒന്നിക്കുന്ന തമാശയുടെ ട്രെയിലര്‍ പുറത്തിറങ്ങി. ഇംതിയാസ് അലിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. രണ്‍ബീറിന്റെ കരിയറിലെ വഴിത്തിരിവായ റോക്ക് സ്റ്റാറിന് ശേഷം ഇംതിയാസ് അലിയുമായി കൈകോര്‍ക്കുന്ന ചിത്രമാണ് തമാശ.

ഇത് കൂടാതെ “യേ ജവാനി ഹെ ദീവാനി”ക്ക് ശേഷം രണ്‍ബീറും മുന്‍ കാമുകിയായ ദീപികയും  വീണ്ടും ഒരുമിച്ച് എത്തുന്ന ചിത്രമെന്ന പ്രത്യേകതയും തമാശയ്ക്കുണ്ട്. മുന്‍ കാമുകിയെ വിദേശത്ത് വെച്ച് കണ്ടുമുട്ടുന്നതാണ് തമാശയിലെ കഥ.

ക്രൊയേഷ്യ, ഫ്രാന്‍സ്, ദല്‍ഹി എന്നിവിടങ്ങളിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായത്. ഇംതിയാസ് അലിയുടെ മുന്‍ ചിത്രങ്ങളിലേത് പോലെ എ.ആര്‍ റഹ്മാനാണ് തമാശയുടെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.

രണ്‍ബീര്‍ കപൂര്‍ ചിത്രം എന്നത് പോലെ തന്നെ ഇംതിയാസ് അലി ഒരുക്കുന്ന ചിത്രമാണ് “തമാശ”യെന്നതും  പ്രേക്ഷകരുടെ പ്രതീക്ഷ വര്‍ദ്ധിപ്പിക്കുന്നുണ്ട്. “ഹൈവേ”യാണ് ഇംതിയാസ് അലിയുടെ അവസാന ചിത്രം

Latest Stories

We use cookies to give you the best possible experience. Learn more