| Monday, 4th August 2014, 8:16 pm

തമന്നയും ശ്രുതിയും ആദ്യമായി ഒന്നിക്കുന്ന അഗഡു

ഡൂള്‍ന്യൂസ് ഡെസ്‌ക്

[] തെന്നിന്ത്യയിലെ ഗ്ലാമര്‍ താരങ്ങളായ തമന്നയും ശ്രുതി ഹാസനും ബോളിവുഡില്‍ ഭാഗ്യം പരീക്ഷിക്കുന്ന തിരക്കിലായിരുന്നു. ഇരുവരും ഹിന്ദി ചിത്രങ്ങളില്‍ തകര്‍ത്തഭിനയിച്ചെങ്കിലും പ്രതീക്ഷിച്ച പോലെ ഹിറ്റുകളൊന്നും ലഭിച്ചില്ല.

ഡി-ഡേയില്‍ അര്‍ജുന്‍ രാംപാലിനൊപ്പം മികച്ച അഭിനയം കാഴ്ച വെച്ച ശ്രുതിക്ക് മികച്ച സഹനടിക്കുള്ള നോമിനേഷന്‍ ലഭിച്ചിരുന്നു. ഹിമ്മത് വാലയിലും ഹംഷക്കല്‍സിനും സൂപ്പര്‍ ഹോട്ടായി എത്തിയിട്ടും തിളങ്ങാന്‍ കഴിയാതിരുന്ന തമന്ന ഇതിനിടെ സാജിദ് ഖാനോടൊപ്പം ഗോസിപ് കോളങ്ങളിലും നിറഞ്ഞു.

ബോളിവുഡില്‍ കത്താനായില്ലങ്കിലും തെന്നിന്ത്യ കൈവിടില്ലെന്നറിയാവുന്ന ഇരുതാരങ്ങളും അഗഡു എന്ന തെലുങ്ക് ചിത്രത്തില്‍ ആദ്യമായി ഒന്നിക്കുന്നു. ശ്രീനു വൈറ്റ്‌ല സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മഹേഷ് ബാബുവാണ് നായകന്‍.

ആക്ഷന് പ്രാധാന്യം നല്‍കി ഒരുക്കുന്ന ചിത്രത്തില്‍ തനി നാടന്‍ പെണ്‍കുട്ടിയായാണ് തമന്ന അഭിനയിക്കുന്നത്. ചിത്രത്തില്‍ സ്വന്തം ഗാനത്തിനൊപ്പം ചുവട് വെച്ച് ശ്രുതി ഹാസനും എത്തുന്നുണ്ട്.

രാജേന്ദ്ര പ്രസാദ്, സോനു സൂദ്, നദിയ, ബ്രഹ്മാനന്ദം, നെപ്പോളിയന്‍, സായ് കുമാര്‍, എം എസ് നാരായണ, വെന്നലെ കിഷോര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. പ്രശസ്ത സംഗീതസംവിധായകന്‍ ഡി. ഇമാനാണ് ഗാനങ്ങള്‍ സംഗീതസാന്ദ്രമാക്കുന്നത്.

14 റീല്‍സ് എന്റര്‍ടെയിന്‍മെന്റ് നിര്‍മ്മിക്കുന്ന അഗഡു സെപ്ംറ്റബറില്‍ തിയറ്ററുകളിലെത്തും.

Latest Stories

We use cookies to give you the best possible experience. Learn more