| Monday, 17th February 2014, 7:50 am

വസീറിസ്ഥാനില്‍ നിന്ന് സൈന്യത്തെ പിന്‍വലിച്ചാല്‍ വെടി നിര്‍ത്താം: താലിബാന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

[share]

[] ഇസലാമാബാദ്: വസീറിസ്ഥാനില്‍ നിന്ന് സൈന്യത്തെ പിന്‍വലിച്ചാല്‍ വെടിനിര്‍ത്തലിന് തയ്യാറാണെന്ന് തെഹ്‌രീകെ താലിബാന്‍ പാകിസ്ഥാന്‍.

താലിബാന്റെ രാഷ്ട്രീയ കൂടിയാലോചന സമിതിയായ ശൂറയാണ് തീരുമാനമെടുത്തത്.

വസീറിസ്ഥാനില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കുക, തടവുകാരെ മോചിപ്പിക്കുക എന്നിവയാണ് പാക് ഭരണകൂടവുമായി വെടി നിര്‍ത്തലിന് ശൂറ ഉന്നയിക്കുന്ന ഉപാധികള്‍.

ഈ ഉപാധികള്‍ അംഗീകരിച്ചാല്‍ 24 മണിക്കൂറിനകം വെടിനിര്‍ത്തല്‍ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് പാക് മാധ്യമങ്ങളുടെ സൂചന.

അതേ സമയം വര്‍ഷങ്ങളായി വസീറിസ്ഥാനില്‍ വിന്യസിച്ചിട്ടുള്ള സൈന്യത്തിന്റെ പെട്ടന്നുള്ള പിന്മാറ്റം പ്രത്യാഘാതം ഉണ്ടാക്കുമെന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ ആശങ്കപ്പെടുന്നത്.

അതേ സമയം 40ഓളം മതപണ്ഡിതന്മാരുടെയും നേതാക്കളുടെയും യോഗത്തില്‍ ഇരുപക്ഷത്തോടും വെടിനിര്‍ത്തണമെന്നും യുദ്ധം സമാധാനം കൊണ്ടുവരില്ലെന്നും യോഗത്തിന് നേതൃത്വം നല്‍കിയ സാമി ഉള്‍ഹഖ് അറിയിച്ചു.

Latest Stories

We use cookies to give you the best possible experience. Learn more