വോട്ടവകാശം എല്ലാ ലിംഗക്കാര്‍ക്കും 18 വയസ് ആക്കാമെങ്കില്‍ വിവാഹ പ്രായവും എല്ലാവര്‍ക്കും പതിനെട്ട് ആക്കാമെന്നാണ് സമിതി നിര്‍ദ്ദേശിച്ചത്. കൂടാതെ രജിസ്റ്റര്‍ വിവാഹങ്ങള്‍ക്ക് നോട്ടീസ് പതിപ്പിക്കേണ്ടതില്ല. നോട്ടീസ് കാലയളവ് 30 ദിവസത്തില്‍ നിന്നും ഒരാഴ്ച്ചയാക്കണം. ന്നത സമിതിയുടെ ശുപാര്‍ശ വനിതാ ശിശുക്ഷേമ മന്ത്രാലയത്തിന് സമര്‍പ്പിച്ചു.
അതേസമയം ക്രിസ്തീയ വിവാഹമോചന സമയപരിധി ഒരു വര്‍ഷമാക്കണമെന്നും നിര്‍ദ്ദേശമുണ്ട്. വിവാഹ നിയമങ്ങളില്‍ കാര്യമായ മാറ്റങ്ങള്‍ക്ക് ശുപാര്‍ശ ചെയ്യുന്ന റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശങ്ങളില്‍ മന്ത്രാലയം ചര്‍ച്ചചെയ്ത് തീരുമാനമെടുക്കും