| Monday, 16th June 2025, 9:52 am

ചൈനീസ് ചിപ്പ് നിര്‍മാതാക്കളായ ഹുവാവേയ്ക്കുള്‍പ്പെടെ കയറ്റുമതി നിയന്ത്രണമേര്‍പ്പെടുത്തി തായ്‌വാന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തായ്‌പേയ്: അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര സംഘര്‍ഷങ്ങള്‍ക്കിടെ ചൈനീസ് ചിപ്പ് നിര്‍മാതാക്കള്‍ക്ക് കയറ്റുമതി നിയന്ത്രണം ഏര്‍പ്പെടുത്തി തായ്‌വാന്‍. ഹുവാവേ (Huawei) ടെക്‌നോളജീസ്, സെമി കണ്ടക്ടര്‍ മാനുഫാക്ചറിങ് ഇന്റര്‍നാഷണല്‍ കോര്‍പ്പറേഷന്‍ എന്നിവക്കാണ് തായ് വാന്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

താലിബാന്‍, അല്‍-ഖ്വയ്ദ, ഇറാന്‍, ചൈന തുടങ്ങിയ സ്ഥലങ്ങളിലെ മറ്റ് കമ്പനികളെയാണ് തായ് വാന്‍ നിലവില്‍ കയറ്റുമതി നിയന്ത്രണത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നാണ് വിവരം. ഇന്നലെയാണ് (ഞായറാഴ്ച) തായ്‌വാന്‍ കയറ്റുമതികളുടെ പുതിയ ലിസ്റ്റ് പുറത്തുവിട്ടത്.

അതേസമയം കയറ്റുമതി നിയന്ത്രണത്തില്‍ ഹുവാവേയോ എസ്.എം.ഐ.സിയോ പ്രതികരണങ്ങളനൊന്നും നടത്തിയിട്ടില്ലെന്നാണ് വിവരം. അതേസമയം അത്യാധുനിക സാങ്കേതിക വിദ്യകളിലേക്കുള്ള ചൈനയുടെ പ്രവേശനം നിയന്ത്രിക്കാന് തായ് വാനിലെ സെമി കണ്ടക്ടര്‍ മാനുഫാക്ചറിങ് കമ്പനിയോട് നേരത്തെ യു.എസ് നിര്‍ദേശിച്ചിരുന്നു. ഇതിന്റെ ഭാഗമായാവും പുതിയ നിയന്ത്രണമെന്നാണ് വരുന്ന റിപ്പോര്‍ട്ടുകള്‍.

എന്നാല്‍ യു.എസ് ആസ്ഥാനമായുള്ള എന്‍വിഡിയയുമായി മത്സരിക്കുന്നതിനും കയറ്റുമതി നിയന്ത്രണങ്ങള്‍ക്കിടയിലും ചൈനീസ് ടെക് സ്ഥാപനങ്ങള്‍ക്ക് ആവശ്യമായ ചിപ്പുകള്‍ വിതരണം ചെയ്യുന്നതിനുമായി, ഹുവാവേയ്ക്കും എസ്.എം.ഐ.സിക്കും യു.എസ് അനുമതി നല്‍കിയിരുന്നു.

അതേസമയം സ്വന്തം പ്രദേശമായി ചൈന അവകാശപ്പെടുന്ന തായ് വാന്റെ ഭാഗത്ത് നിന്നും യു.എസിന് അനുകൂലമായ നീക്കമുണ്ടായത് ചൈനയ്ക്ക് വലിയ തിരിച്ചടിയുണ്ടാക്കിയതായും റിപ്പോര്‍ട്ടുണ്ട്.

അതേസമയം സ്ട്രാറ്റജിക്കലായ പല ഉത്പന്നങ്ങളും കയറ്റുമതി പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിന് മുമ്പ് തായ്‌വാന്‍ കമ്പനികള്‍ അതത് കമ്പനികളുമായി വ്യാപാരത്തിന് കയറ്റുമതി പെര്‍മിറ്റ് വാങ്ങേണ്ടതുണ്ടെന്നും വിവരമുണ്ട്.

Content Highlight: Taiwan imposes export restrictions, including on Chinese chipmaker Huawei

We use cookies to give you the best possible experience. Learn more