| Wednesday, 5th February 2020, 6:54 pm

'മുഖത്തടിച്ചതിന് വിവാഹമോചനം തേടുന്ന യുവതിയെ അവതരിപ്പിക്കാന്‍ തപ്‌സി പന്നു; 'തപ്പഡ്' ആദ്യ ഗാനം പുറത്തിറങ്ങി

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: തപ്‌സി പന്നു കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ബോളിവുഡ് ചിത്രം തപ്പഡിലെ ആദ്യ ഗാനം പുറത്തിറങ്ങി. അനുഭവ് സിന്‍ഹ സംവിധാനം ചെയ്യുന്ന ചിത്രം ഭര്‍ത്താവ് മുഖത്തിടിച്ചതിന്റെ പേരില്‍ വിവാഹമോചനം ആവശ്യപ്പെടുന്ന അമൃത എന്ന യുവതിയുടെ കഥയാണ് പറയുന്നത്.
അമൃത എന്ന കഥാപാത്രം ഒരു വ്യക്തിയെന്ന രീതിയില്‍ തന്നില്‍ ഒരുപാട് മാറ്റിയെന്നാണ് തപ്‌സി നേരത്തെ പ്രതികരിച്ചത്. ജനുവരി 31 ന് ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങിയിരുന്നു. ഇതിനോടകം തന്നെ ട്രെയിലര്‍ ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

പവായില്‍ ഗുലാറ്റിയാണ് ചിത്രത്തില്‍ നായകനായെത്തുന്നത്. ഒപ്പം തന്‍വി അസ്മി,
കുമുദ് മിശ്ര, മനവ് കൗള്‍, രത്‌ന പതക് ഷാ എന്നിവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഫെബ്രുവരി 28 നാണ് ചിത്രം തിയ്യറ്ററുകളിലെത്തുന്നത്. അനുഭവ് സിന്‍ഹയ്‌ക്കൊപ്പമുള്ള തപസിയുടെ രണ്ടാമത്തെ ചിത്രമാണിത്. നേരത്തെ മുള്‍ക്ക് എന്ന ചിത്രത്തില്‍ ഇരുവരും ഒന്നിച്ചഭിനയിച്ചിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more