| Saturday, 25th April 2020, 9:04 pm

'കുട്ടിക്കാലം തൊട്ടെ എനിക്കൊരു വിമതസ്വഭാവം ഉണ്ട്'; അത് തന്റെ സിനിമാ തെരഞ്ഞെടുപ്പുകളിലും ഉണ്ടെന്ന് തപ്‌സി പന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

തന്റെ സിനിമാ തെരഞ്ഞെടുപ്പുകളുടെ സ്വഭാവത്തെ കുറിച്ച് പറഞ്ഞ് നടി തപ്‌സി പന്നു. കുട്ടിക്കാലം തൊട്ടെ തനിക്കൊരു വിമതസ്വഭാവം ഉണ്ടെന്നും അത് തന്റെ സിനിമാ തെരഞ്ഞെടുപ്പുകളില്‍ പ്രതിഫലിച്ചിട്ടുണ്ടെന്നുമാണ് തപ്‌സി പറഞ്ഞത്.

കുട്ടിക്കാലം തൊട്ടെ തനിക്കൊരു വിമതസ്വഭാവം ഉണ്ട്. അത് തന്റെ സിനിമാ തെരഞ്ഞെടുപ്പുകളില്‍ പ്രതിഫലിച്ചിട്ടുണ്ട്. കഴിഞ്ഞ ആറ് മാസക്കാലം തനിക്ക് വളരെ രസകരമായിരുന്നു. സ്റ്റാന്‍ഡ്അപ് കോമഡി ചെയ്തത് മുതല്‍ ഥപ്പട് ലെ മികച്ച വേഷം ചെയ്തത് വരെ. എന്റെ ജോലിയുടെ വലുപ്പം കൂട്ടാന്‍ എനിക്ക് ശരിക്കും അവസരം ലഭിച്ചുവെന്നും തപ്‌സി പറഞ്ഞു.

ഥപ്പഡിന്റെ ഭാഗമാവണമെന്ന കാര്യത്തില്‍ തനിക്ക് നല്ല ഉറപ്പുണ്ടായിരുന്നു. അത്തരം സങ്കീര്‍ണ്ണമായ ഒരു വിഷയം വളരെ നല്ല രീതിയില്‍ അവതരിപ്പിക്കുന്ന പ്രൊജക്ടില്‍ എന്നെ അനുഭവ് സിന്‍ഹ ക്ഷണിച്ചത് ഒരു അംഗീകാരമായാണ് താന്‍ കാണുന്നതെന്നും തപ്‌സി പറഞ്ഞു.

അനുഭവ് സിന്‍ഹയ്‌ക്കൊപ്പമുള്ള തപസിയുടെ രണ്ടാമത്തെ ചിത്രമാണിത്. നേരത്തെ മുള്‍ക്ക് എന്ന ചിത്രത്തില്‍ ഇരുവരും ഒന്നിച്ചഭിനയിച്ചിരുന്നു. ആര്‍ട്ടിക്കിള്‍ 15 ആണ് അനുഭവ് സിന്‍ഹ ഥപടിന് മുന്‍പ് സംവിധാനം ചെയ്ത ചിത്രം.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

Latest Stories

We use cookies to give you the best possible experience. Learn more