കുട്ടി ക്രിക്കറ്റിന്റെ ആവേശം വാനോളമുയരാന്‍ ഇനി കേവലം അഞ്ച് ദിവസത്തിന്റെ മാത്രം കാത്തിരിപ്പ്. ഇന്ത്യയും ശ്രീലങ്കയും സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ലോകകപ്പില്‍ 20 ടീമുകള്‍ കിരീടത്തിനായി മാറ്റുരയ്ക്കും.
ഏറെ നാളത്തെ കിരീടവരള്‍ച്ച അവസാനിപ്പിച്ച് 2024ല്‍ സ്വന്തമാക്കിയ ലോകകപ്പ് നിലനിര്‍ത്താന്‍ ഇന്ത്യയിറങ്ങുമ്പോള്‍ കിരീടമെന്ന ലക്ഷ്യം തന്നെയാണ് മറ്റ് ടീമുകള്‍ക്കുമുള്ളത്. സ്വന്തം മണ്ണില്‍ 2023 ഏകദിന ലോകകപ്പ് നഷ്ടപ്പെടുത്തിയതിന്റെ പകരം ചോദിക്കലിന് കൂടിയാകും സൂര്യയും സംഘവും ഇത്തവണ ഹോം ക്രൗഡിന് മുമ്പില്‍ പോരാട്ടത്തിനിറങ്ങുക.
2023 ലോകകപ്പ് ഫെെനല്‍ പരാജയത്തില്‍ വിരാടും രോഹിത്തും. Photo: ICC
എന്നാല്‍ കിരീടം നിലനിര്‍ത്താനുറച്ച് കളത്തിലിറങ്ങുന്ന ഇന്ത്യ ചരിത്രം തിരുത്തുമോ എന്നാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ഇത്തവണയും മെന്‍ ഇന്‍ ബ്ലൂ ലോകകപ്പില്‍ മുത്തമിട്ടാല്‍ ഒന്നല്ല, രണ്ട് ചരിത്രമാണ് തിരുത്തിക്കുറിക്കുക.
ലോകകപ്പ് ചരിത്രത്തില്‍ ഇക്കാലമത്രെയും ഒരു ടീം പോലും തുടര്‍ച്ചയായി ലോകകപ്പ് നേടിയിട്ടില്ല. മൂന്ന് ടീമുകള്‍ ഒന്നിലധികം തവണ ജേതാക്കളായിട്ടുണ്ടെങ്കിലും ഇതൊന്നും തുടര്‍ച്ചയായ വര്‍ഷങ്ങളിലായിരുന്നില്ല.
ടി-20 ലോകകപ്പുമായി. Photo: BCCI
ലോകകപ്പിന്റെ ആതിഥേയര്‍ ഇതുവരെ കിരീടജേതാക്കളായിട്ടില്ല എന്നതാണ് മറ്റൊന്ന്. ഹോം അഡ്വാന്റേജ് എന്നത് ലോകകപ്പില്‍ ഒന്നുമല്ല എന്നുകൂടി തെളിയിക്കുന്നതാണിത്.
ടി-20 ലോകകപ്പിലെ ജേതാക്കളെയും ആതിഥേയരെയും പരിശോധിക്കാം,
(എഡിഷന്‍ – ആതിഥേയര്‍ – ജേതാക്കള്‍ എന്നീ ക്രമത്തില്‍)
2007/08 സൗത്ത് ആഫ്രിക്ക – ഇന്ത്യ
2009 – ഇംഗ്ലണ്ട് – പാക്കിസ്ഥാന്‍
2010 – വെസ്റ്റ് ഇന്‍ഡീസ് – ഇംഗ്ലണ്ട്
2012/13 ശ്രീലങ്ക – വെസ്റ്റ് ഇന്‍ഡീസ്
2013/14 ബംഗ്ലാദേശ് – ശ്രീലങ്ക
2015/16 ഇന്ത്യ – വെസ്റ്റ് ഇന്‍ഡീസ്
2021/22 ഒമാന്‍/ യു.എ.ഇ – ഓസ്‌ട്രേലിയ
2022/23 ഓസ്‌ട്രേലിയ – ഇംഗ്ലണ്ട്
2024 – യു.എസ്.എ/ വെസ്റ്റ് ഇന്‍ഡീസ് – ഇന്ത്യ
ടി-20 ലോകകപ്പ് കിരീടം
ഇത്തവണ ഒന്നല്ല, രണ്ട് വേള്‍ഡ് കപ്പ് കേഴ്‌സാണ് ഇന്ത്യയ്ക്ക് ബ്രേക് ചെയ്യാനുള്ളത്. ഇന്ത്യയെക്കൊണ്ട് അതിന് സാധിക്കുമെന്ന് തന്നെയാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്.
ലോകകപ്പില്‍ ഗ്രൂപ്പ് എ-യിലാണ് ഇന്ത്യ. തങ്ങള്‍ക്കെതിരായ ഗ്രൂപ്പ് ഘട്ട മത്സരം ബഹിഷ്‌കരിച്ച പാകിസ്ഥാനടക്കം അഞ്ച് ടീമുകളാണ് ഗ്രൂപ്പിലുള്ളത്.
ഗ്രൂപ്പ് എ
ഗ്രൂപ്പ് ബി
ഗ്രൂപ്പ് സി
ഗ്രൂപ്പ് ഡി
Content Highlight: T20 World Cup: No team has won consecutive titles or won on home soil.