| Tuesday, 17th February 2026, 9:14 pm

നേപ്പാളിനെ വിറപ്പിച്ച് സ്‌കോട്‌ലാന്‍ഡ്; അഭിമാന വിജയത്തിന് വേണ്ടത് ചെറിയ സ്‌കോറൊന്നുമല്ല!

ശ്രീരാഗ് പാറക്കല്‍

ടി-20 ലോകകപ്പിലെ സി ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ സ്‌കോട്ലാന്‍ഡും നേപ്പാളും തമ്മില്‍ ഏറ്റുമുട്ടുകയാണ്. വാംഖഡെ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ നേപ്പാള്‍ ഫീല്‍ഡ് ചെയ്യാനാണ് തീരുമാനിച്ചത്. തുടര്‍ന്ന് ആദ്യ ബാറ്റിങ്ങില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 170 റണ്‍സാണ് സ്‌കോട്ലാന്‍ഡ് അടിച്ചെടുത്തത്.

മറുപടി ബാറ്റിങ്ങില്‍ അഭിമാന വിജയം ലക്ഷ്യം വെച്ചിറങ്ങുന്ന നേപ്പാളിന് ചെറിയ സ്‌കോറൊന്നുമല്ല മറികടക്കാനുള്ളത്. ലോകകപ്പിലെ ഈ സീസണില്‍ മൂന്ന് മത്സരങ്ങള്‍ കളിച്ച നേപ്പാളിന് ഒരു വിജയം പോലും ഇതുവരെ സ്വന്തമാക്കാന്‍ സാധിച്ചിരുന്നില്ല. എന്നിരുന്നാലും ഇംഗ്ലണ്ടിനെ മുള്‍മുനയില്‍ നിര്‍ത്തിയ ഒരു മികച്ച പ്രകടനം നേപ്പാളിനുണ്ട്.

എന്നിരുന്നാലും ടൂര്‍ണമെന്റ് അവസാനിപ്പിക്കുമ്പോള്‍ ഒരു വിജയം സ്വന്തമാക്കാന്‍ നേപ്പാള്‍ ഏതറ്റം വരെ പോകുമെന്നത് കണ്ടറിയേണം.

അതേസമയം മത്സരത്തില്‍ സ്‌കോട്ലാന്‍ഡിന് വേണ്ടി മിന്നും ബാറ്റിങ് പ്രകടനം നടത്തിയത് ഓപ്പണര്‍ മൈക്കിള്‍ ജോണ്‍സാണ്. 45 പന്തില്‍ മൂന്ന് സിക്സും എട്ട് ഫോറും ഉള്‍പ്പെടെ 71 റണ്‍സാണ് താരം അടിച്ചെടുത്തത്. 29 പന്തില്‍ 27 റണ്‍സ് നേടിയ ഓപ്പണര്‍ ജോര്‍ജ് മന്‍സെയ് ആണ് രണ്ടാം ടോപ് സ്‌കോറര്‍. മറ്റാര്‍ക്കും ടീമിന് വേണ്ടി വലിയ സംഭാവനകള്‍ കൂട്ടിച്ചേര്‍ക്കാന്‍ സാധിച്ചല്ല.

നേപ്പാളിന് വേണ്ടി മൂന്ന് വിക്കറ്റ് നേടിയ സോമ്പല്‍ കാമിയാണ് ബൗളിങ്ങില്‍ മികവ് പുലര്‍ത്തിയത്. നന്ദന്‍ യാദവ് രണ്ട് വിക്കറ്റും രോഹിത് പൗഡല്‍, കുശാല്‍ ബ്രുട്ടേല്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

Content Highlight: T20 World Cup: Nepal Need 171 Runs To Win Against In Final Match In T20 World Cup 2026

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more