| Thursday, 5th March 2026, 6:58 pm

ടോസ് നേടി ഇംഗ്ലണ്ട്; സെമിയില്‍ ഇന്ത്യയെ കാത്തിരിക്കുന്നത് എട്ടിന്റെ പണിയോ?

ശ്രീരാഗ് പാറക്കല്‍

2026 ടി-20 ലോകകപ്പിലെ രണ്ടാം സെമി ഫൈനലില്‍ ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള മത്സരം വാംഖഡെയില്‍ നടക്കുകയാണ്. മത്സരത്തില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ബൗളിങ്ങാണ് തെരഞ്ഞെടുത്തത്. മാറ്റങ്ങളൊന്നുമില്ലാതെയാണ് ഇന്ത്യ കളത്തിലിറങ്ങുന്നത്. അതേസമയം ഇംഗ്ലണ്ടില്‍ റെഹാന് പകരം ജെയ്മി ഓവര്‍ട്ടണാണ് തിരിച്ചെത്തിയത്.

അതേസമയം വാംഖഡെയില്‍ നടക്കുന്ന മത്സരത്തില്‍ വിജയികളെ തീരുമാനിക്കുന്ന നിര്‍ണായക ഘടകം ടോസ് തന്നെയാണെന്നാണ് കണക്കുകള്‍ പറയുന്നത്. ഇവിടെ ഈ വര്‍ഷം നടന്ന മത്സരത്തില്‍ 80 ശതമാനവും വിജയിച്ചത് രണ്ടാമത് ബാറ്റ് ചെയ്ത ടീമുകളാണെന്നത് ഇന്ത്യക്കും ഇംഗ്ലണ്ടിനും ഒരുപോലെ ആശങ്ക സമ്മാനിക്കുന്നുണ്ട്.

വാംഖഡെ സ്റ്റേഡിയത്തില്‍ വൈകുന്നേരമാകുന്നതോടെ അന്തരീക്ഷത്തിലെ ഈര്‍പ്പം കൂടും. ഇത് കളിക്കളത്തില്‍ കനത്ത മഞ്ഞുവീഴ്ചയ്ക്ക് കാരണമാകും. രണ്ടാമത് പന്തെറിയുന്ന ടീമിന് പന്ത് ഗ്രിപ്പ് ചെയ്യാന്‍ ബുദ്ധിമുട്ടും. ഇതോടെ സ്പിന്നര്‍മാര്‍ക്ക് മത്സരത്തില്‍ സ്വാധീനം ചെലുത്താന്‍ കഴിയാതാവും. ഇത് നന്നായി ബാറ്റ് ചെയ്യാനുള്ള അവസരമൊരുക്കും.

ഇന്ത്യ ഈ വെല്ലുവിളി എങ്ങനെ മറികടക്കുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. മികച്ച ഫോമിലുള്ള ഓപ്പണര്‍ സഞ്ജു സാംസണ്‍ മികച്ച തുടക്കം നല്‍കിയാല്‍ ടീമിലെ ടോപ് ഓര്‍ഡര്‍ മിന്നും ഫോമിലേക്കെത്തുമെന്നാണ് ക്രിക്കറ്റ് നിരീക്ഷകര്‍ പറയുന്നത്.

ഇംഗ്ലണ്ട് പ്ലെയിങ് ഇലവന്‍

ഫില്‍ സാള്‍ട്ട്, ജോസ് ബട്‌ലര്‍ (വിക്കറ്റ് കീപ്പര്‍), ഹാരി ബ്രൂക്ക് (ക്യാപ്റ്റന്‍), ജേക്കബ് ബെഥേല്‍, ടോം ബാന്റണ്‍, സാം കറന്‍, വില്‍ ജാക്‌സ്, ജെയ്മി ഓവര്‍ട്ടണ്‍, ലിയാം ഡോസണ്‍, ജോഫ്ര ആര്‍ച്ചര്‍, ആദില്‍ റഷീദ്

ഇന്ത്യ പ്ലെയിങ് ഇലവന്‍

അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), തിലക് വര്‍മ, ഹര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, അകസര്‍ പട്ടേല്‍, അര്‍ഷ്ദീപ് സിങ്, വരുണ്‍ ചക്രവര്‍ത്തി, ജസ്പ്രീത് ബുംറ

Content Highlight: T20 World Cup 2026: India VS England Semi Final Match Live Update

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

Latest Stories

We use cookies to give you the best possible experience. Learn more