| Friday, 11th September 2026, 2:11 pm

പൂതൃക്ക പഞ്ചായത്ത് ഉപതെരഞ്ഞടുപ്പ്: ബി.ജെ.പിയെ ഒഴിവാക്കി ട്വന്റി20 ഒറ്റക്ക് മത്സരിക്കും

ദേവിക ജയചന്ദ്രന്‍

കൊച്ചി: എറണാകുളം ജില്ലയിലെ പൂതൃക്ക പഞ്ചായത്തില്‍ നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പി ബന്ധമുപേക്ഷിച്ച് ട്വന്റി20 ഒറ്റക്ക് മത്സരിക്കാനിറങ്ങുന്നു.

എന്‍.ഡി.എ മുന്നണിബന്ധം സൂചിപ്പിക്കാതെയാണ് പ്രചാരണ പോസ്റ്ററുകള്‍ ഇറക്കിയിരിക്കുന്നത്. നിയമസഭാതെരഞ്ഞെടുപ്പില്‍ പോസ്റ്ററുകളില്‍ ടി20-എന്‍.ഡി.എ സ്ഥാനാര്‍ത്ഥി എന്നാണ് ഉണ്ടായിരുന്നത്.

ബി.ജെ.പി പ്രവര്‍ത്തകരെ പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ നിന്ന് മാറ്റിനിര്‍ത്തുന്നുവെന്നും ആക്ഷേപമുണ്ട്.

മുന്നണി ബന്ധത്തിന്റെ പേരില്‍ വോട്ട് നഷ്ടപ്പെടും എന്നതിനാലാണ് ടി20 തനിച്ച് മത്സരിക്കുന്നത് എന്നാണ് ആരോപണമുയരുന്നത്.

ട്വന്റി20 എന്‍.ഡി.എയില്‍ ചേര്‍ന്നതില്‍ പ്രതിഷേധിച്ച് മുന്‍ പഞ്ചായത്ത് പ്രസിഡന്റ് പൂജ ജോമോന്‍ രാജിവെച്ചിരുന്നു. ഇതിനെത്തുടര്‍ന്ന് ട്വന്റി20യ്ക്ക് പഞ്ചായത്തില്‍ ഭരണം നഷ്ടമായിരുന്നു. ഈ സീറ്റിലേക്കാണ് ഇപ്പോള്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.

Content Highlight: T20 to contest in upcoming Poothrika by elections without referencing BJP or NDA in their posters.

ദേവിക ജയചന്ദ്രന്‍

ഡൂള്‍ന്യൂസില്‍ ജേണലിസ്റ്റ് ട്രെയിനി. മാതൃഭൂമി മീഡിയ സ്‌കൂളില്‍ നിന്നും പി.ജി. ഡിപ്ലോമ. പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റിയില്‍ നിന്നും ചരിത്രത്തില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more