| Sunday, 2nd December 2018, 6:49 pm

14 പന്തില്‍ അര്‍ധ സെഞ്ചുറി; വെടിക്കെട്ടുമായി അഫ്രീദി

സ്പോര്‍ട്സ് ഡെസ്‌ക്

ഷാര്‍ജ: ഷാര്‍ജയിലെ ടി10 ക്രിക്കറ്റ് ലീഗില്‍ മാസ്മരിക പ്രകടനവുമായി പാകിസ്ഥാന്‍ വെടിക്കെട്ട് താരം ഷാഹിദ് അഫ്രീദി. നോര്‍ത്തേണ്‍ വാരിയേഴ്സിനെതിരെ പാക്തൂണ്‍സിന് വേണ്ടിയാണ് അഫ്രീദി നിറഞ്ഞാടിയത്.

14 പന്തില്‍ നിന്നാണ് താരം അര്‍ധ സെഞ്ചുറി തികച്ചത്. അഫ്രിദിയുടെ വെടിക്കെട്ട് പ്രകടനത്തിന്റെ കരുത്തില്‍ നിശ്ചിത 10 ഓവറില്‍ പാക്തൂണ്‍സ് അഞ്ചു വിക്കറ്റിന് 135 റണ്‍സെടുത്തു. 17 പന്തില്‍ നിന്ന് അഫ്രീദി 59 റണ്‍സ് നേടി. പാക്തൂണ്‍സ് ക്യാപ്റ്റനായ അഫ്രീദി ഒറ്റയ്ക്ക് നോര്‍ത്തേണ്‍ വാരിയേഴ്സില്‍ നിന്ന് മത്സരം സ്വന്തമാക്കുകയായിരുന്നു.

പാക് ടീമിലെ സഹതാരമായിരുന്ന വഹാബ് റിയാസിനെ ഒരോവറില്‍ തുടര്‍ച്ചയായി നാലു തവണ അതിര്‍ത്തി കടത്തിയ അഫ്രിദി ഏഴു സിക്സും മൂന്ന് ബൗണ്ടറികളും കൊണ്ട് പ്രകടനം സമ്പന്നമാക്കി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ നോര്‍ത്തേണ്‍ വാരിയേഴ്സിന് പത്ത് ഓവറില്‍ നാലു വിക്കറ്റിന് 122 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. റോവ്മാന്‍ പവല്‍ 35 പന്തില്‍ നിന്ന് 80 റണ്‍സ് നേടിയെങ്കിലും നോര്‍ത്തേണ്‍ വാരിയേഴ്സിന്റെ ഇന്നിങ്സ് 13 റണ്‍സ് അകലെ അവസാനിക്കുകയായിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more