| Friday, 26th May 2017, 3:33 pm

'കന്നുകാലി കശാപ്പ് നിര്‍ത്തുന്നു എന്നതിന്റെ അര്‍ത്ഥം ഇന്ത്യയിലെ ജനാധിപത്യം നിര്‍ത്തുന്നു എന്നാണ്'; പിന്നില്‍ ആര്‍.എസ്.എസ് അജണ്ടയെന്നും അഡ്വ. ടി. സിദ്ദിഖ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: കന്നുകാലി കശാപ്പ് നിരോധിച്ചുകൊണ്ടുള്ള കേന്ദ്രസര്‍ക്കാറിന്റെ വിജ്ഞാപനത്തിനെതിരെ വിവിധ കോണുകളില്‍ നിന്ന് പ്രതിഷേധം ശക്തമാകുന്നു. കന്നുകാലികളുടെ കശാപ്പ് നിര്‍ത്തുന്നു എന്നതിന്റെ അര്‍ത്ഥം ഇന്ത്യയിലെ ജനാധിപത്യം നിര്‍ത്തുന്നു എന്നാണെന്ന് ഡി.സി.സി പ്രസിഡന്റ് ടി. സിദ്ദിഖ് പ്രതികരിച്ചു. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം പ്രതികരിച്ചത്.


Also Read: വിജിലന്‍സ് റെയ്ഡിനിടെ ഉദ്യോഗസ്ഥന്‍ കരിമണിമാല അടിച്ചുമാറ്റി; നഷ്ടപരിഹാരമായി ഒന്നരലക്ഷം രൂപ സര്‍ക്കാര്‍ നല്‍കണം; കള്ളന്‍ കാണാമറയത്ത്


ഈ നിരോധനം സംസ്ഥാനത്തിന്റെ അധികാരമായിരിക്കെ ഫെഡറല്‍ സംവിധാനത്തെ തകര്‍ക്കുന്ന സമീപനമാണ് സര്‍ക്കാറിന്റേത്. പശുവിനെ സംരക്ഷിക്കുന്നു എന്ന മറവില്‍ കാളയും പോത്തും നിയന്ത്രിക്കുന്നതിനു പിന്നില്‍ ആര്‍.എസ്.എസ് അജണ്ട നടപ്പിലാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഇത് കോടതിയില്‍ നിലനില്‍ക്കില്ല എന്ന് ബോധ്യമുണ്ടെങ്കിലും രാഷ്ട്രീയമായി ഈ വിജ്ഞാപനം ഉപയോഗിക്കാനുള്ള തന്ത്രമാണു. ഞങ്ങള്‍ നിരോധിച്ചു, പക്ഷെ കോടതി തടഞ്ഞു എന്ന് വിലപിക്കാനുള്ള തന്ത്രം. മോഡി കന്നുകാലി കശാപ്പ് നിര്‍ത്തുന്നു എന്നതിന്റെ അര്‍ത്ഥം ഇന്ത്യയിലെ ജനാധിപത്യം നിര്‍ത്തുന്നു എന്ന് തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.

സിദ്ദിഖിന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണ്ണരൂപത്തില്‍:

ഇന്ത്യാ രാജ്യത്ത് കന്നു കാലികളുടെ അറവ് നിരോധിച്ചു. വിജ്ഞാപനത്തില്‍ പശു, കാള, പോത്ത് എന്നിവയുള്‍പ്പെടും. വില്‍പനയ്ക്കും നിയന്ത്രണം. കാര്‍ഷിക ആവശ്യങ്ങള്‍ക്ക് മാത്രമേ വില്‍ക്കാന്‍ പാടുള്ളൂ.
ഈ നിരോധനം സംസ്ഥാനത്തിന്റെ അധികാരമായിരിക്കെ ഫെഡറല്‍ സംവിധാനത്തെ തകര്‍ക്കുന്ന സമീപനമാണു.


Don”t Miss: വിജിലന്‍സ് റെയ്ഡിനിടെ ഉദ്യോഗസ്ഥന്‍ കരിമണിമാല അടിച്ചുമാറ്റി; നഷ്ടപരിഹാരമായി ഒന്നരലക്ഷം രൂപ സര്‍ക്കാര്‍ നല്‍കണം; കള്ളന്‍ കാണാമറയത്ത്


പശുവിനെ സംരക്ഷിക്കുന്നു എന്ന മറവില്‍ കാളയും പോത്തും നിയന്ത്രിക്കുന്നതിനു പിന്നില്‍ ആര്‍ എസ് എസ് അജണ്ട നടപ്പിലാക്കുകയാണു. ഇത് കോടതിയില്‍ നിലനില്‍ക്കില്ല എന്ന് ബോധ്യമുണ്ടെങ്കിലും രാഷ്ട്രീയമായി ഈ വിജ്ഞാപനം ഉപയോഗിക്കാനുള്ള തന്ത്രമാണു. ഞങ്ങള്‍ നിരോധിച്ചു, പക്ഷെ കോടതി തടഞ്ഞു എന്ന് വിലപിക്കാനുള്ള തന്ത്രം. മോഡി കന്നുകാലി കശാപ്പ് നിര്‍ത്തുന്നു എന്നതിന്റെ അര്‍ത്ഥം ഇന്ത്യയിലെ ജനാധിപത്യം നിര്‍ത്തുന്നു എന്ന് തന്നെയാണു.

Latest Stories

We use cookies to give you the best possible experience. Learn more