| Friday, 30th September 2022, 10:40 am

ടി.എസ് കല്യാണരാമന് 'അന്‍മോള്‍രത്ന' അവാര്‍ഡ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: ഓള്‍ ഇന്ത്യ ജെംസ് ആന്‍ഡ് ജ്വല്ലറി കൗണ്‍സില്‍ മുംബൈയില്‍ സംഘടിപ്പിച്ച നാഷണല്‍ ജ്വല്ലറി അവാര്‍ഡ്‌സില്‍ കല്യാണ്‍ ജൂവലേഴ്‌സ് മാനേജിംഗ് ഡയറക്ടര്‍ടി എസ് കല്യാണരാമന്‍ അന്‍മോള്‍രത്ന അവാര്‍ഡിന് അര്‍ഹനായി.

അദ്ദേഹത്തിനു വേണ്ടി മകനും കല്യാണ്‍ ജൂവലേഴ്‌സ് എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ രാജേഷ് കല്യാണരാമന്‍ അവാര്‍ഡ് ഏറ്റുവാങ്ങി. കല്യാണ്‍ ജൂവലേഴ്സ് എന്ന ബ്രാന്‍ഡിനെ പുതിയ ഉയരങ്ങളിലെത്തിച്ച ടി.എസ്.

കല്യാണരാമന്റെ ബിസിനസിനോടുള്ള മാര്‍ഗദര്‍ശകമായ സമീപനവും സംരംഭകത്വ മനോഭാവവുമാണ് അദ്ദേഹത്തെ അവാര്‍ഡിനര്‍ഹനാക്കിയത്.

ജെംസ് ആന്‍ഡ് ജ്വല്ലറി കൗണ്‍സില്‍ ചെയര്‍മാന്‍ ആശിഷ്‌പേത്തേ, വൈസ് ചെയര്‍മാന്‍ സായംമെഹ്റ, കണ്‍വീനര്‍ നിതിന്‍ ഖണ്ഡേല്‍വാള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

തന്റെ പിതാവിന് വേണ്ടി ഈ പ്രത്യേക ആദരവ് ഏറ്റുവാങ്ങുന്നതില്‍ സന്തുഷ്ടനാണെന്ന് കല്യാണ്‍ ജൂവലേഴ്‌സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ രാജേഷ് കല്യാണരാമന്‍ പറഞ്ഞു. കൂടാതെ ബ്രാന്‍ഡിന്റെ വിജയം രേഖപ്പെടുത്തുന്നതില്‍ സമാനതകളില്ലാത്ത പങ്കുവഹിച്ച കല്യാണ്‍ ജൂവലേഴ്സ് കുടുംബത്തിന് ഇത് സമര്‍പ്പിക്കുകയും ചെയ്യുന്നു.

ഒരു പ്രാദേശിക ബ്രാന്‍ഡ് എന്നതില്‍ നിന്ന് ആഗോള ബ്രാന്‍ഡായുള്ള കമ്പനിയുടെ പരിണാമം വിശ്വാസമെന്ന അടിസ്ഥാനമൂല്യത്തിന്റെ അടിസ്ഥാനത്തിലായിരുന്നു.

ഈ വിശ്വാസമാണ് ഞങ്ങളുടെ ഉപഭോക്താക്കളില്‍ പ്രതിധ്വനിച്ചത്. പ്രാദേശിക സംസ്‌കാരത്തിനനുസരിച്ചുള്ള അഭിരുചികളും തിരഞ്ഞെടുപ്പുകളും പരിഗണിച്ചുകൊണ്ട് ഓരോ പ്രദേശത്തെയും ഉപഭോക്താവിനെ കേന്ദ്രീകരിച്ചായിരുന്നു കല്യാണ്‍ ബ്രാന്‍ഡിന്റെ ഉപയോക്താക്കളുമായുള്ള ആശയവിനിമയം.

ഈ സമീപനമാണ് ഇന്ത്യയിലെ വ്യത്യസ്തമായ വിപണികളിലും വിദേശ വിപണികളിലും വിജയിക്കാന്‍ സഹായിച്ചതെന്നും അദ്ദേഹം പറഞ്ഞു.

We use cookies to give you the best possible experience. Learn more