| Monday, 2nd December 2013, 11:34 am

ജയിലിലും ലാവ്‌ലിന്‍ ആഹ്ലാദം; പാര്‍ട്ടി പ്രസ്താവന ഫേസ്ബുക്കിലൂടെ പോസ്റ്റ് ചെയ്ത് ഷാഫി

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]കോഴിക്കോട്: ലാവ്‌ലിന്‍ കേസില്‍ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ കുറ്റവിമുക്തനാക്കിയതിന്റെ ആഹ്ലാദം ടി.പി വധക്കേസില്‍ ജയിലില്‍ കഴിയുന്ന ഷാഫിയും മറച്ചുവെച്ചില്ല.

ലാവ്‌ലിന്‍ കേസില്‍ പിണറായിയെ വെറുതെ വിട്ടതിന്റെ പിന്നാലെ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റ് പുറപ്പെടുവിച്ച പ്രസ്താവന ഫേസ്ബുക്കില്‍ അപ്‌ലോഡ് ചെയ്താണ് ഷാഫി ആഹ്ലാദം പങ്കുവെച്ചിരിക്കുന്നത്.

നവംബര്‍ 6ന് മൊബൈല്‍ വഴിയാണ് ഷാഫി പ്രസ്താവന ഫേസ്ബുക്കില്‍ ഇട്ടിരിക്കുന്നത്. നവംബര്‍ ആറിന് തന്നെയാണ് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവന പുറത്തിറക്കിയത്.

ജയിലില്‍ കഴിയുന്ന പ്രതികള്‍ക്ക് എങ്ങനെ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റ് പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവന അതേ ദിവസം തന്നെ ലഭിച്ചു എന്നതാണ് ഇനി വ്യക്തമാകാനുള്ളത്.

ടി.പി വധക്കേസില്‍ പ്രതികളായവര്‍ കോഴിക്കോട് ജില്ലാ ജയിലില്‍ സുഖ ജീവിതം നടത്തുവെന്ന വാര്‍ത്ത അല്‍പ്പം മുമ്പാണ് പുറത്ത് വന്നത്.

ടി.പി കേസിലെ പ്രതികള്‍ക്ക് ജയിലില്‍ സുഖവാസം; ഫേസ്ബുക്കിലും സജീവം

Latest Stories

We use cookies to give you the best possible experience. Learn more