| Thursday, 28th June 2012, 2:15 pm

പാമ്പിന്‍വിഷം കടത്തിയ കേസില്‍ ടി.കെ രജീഷിനെ റിമാന്‍ഡ് ചെയ്തു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കാസര്‍ഗോഡ്: ടി.പി.ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതി ടി.കെ. രജീഷിനെ പാമ്പിന്‍ വിഷം കടത്തിയ കേസില്‍ ഹൊസ്ദുര്‍ഗ് ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു. ജൂലൈ 11 വരെയാണ് റിമാന്‍ഡ്. ഇതേ കേസില്‍ കോടതി നേരത്തെ തന്നെ രജീഷിനെതിരെ അറസ്‌ററ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു.

2002 ഏപ്രില്‍ ആറിനാണ് കാഞ്ഞങ്ങാട്ടെ ഒരു ലോഡ്ജില്‍ അഞ്ചു ലക്ഷം രൂപ വിലമതിക്കുന്ന മൂന്നു കുപ്പി പാമ്പിന്‍വിഷവുമായി മൂന്നംഗ സംഘം അറസ്റ്റിലാകുന്നത്. ഇവരെ ചോദ്യം ചെയ്തപ്പോള്‍, ടി.കെ. രജീഷാണ് വിഷം വില്‍പ്പനയ്ക്ക് ഏല്‍പ്പിച്ചതെന്ന വിവരം ലഭിക്കുകയായിരുന്നു.

രജീഷിനെ കാണാനായി നിരവധി പേര്‍ കോടതി പരിസരത്ത് എത്തിയിരുന്നു. അതിനാല്‍ തന്നെ കനത്ത സുരക്ഷയിലാണ് രജീഷിനെ കോടതിയില്‍ എത്തിച്ചത്.

Latest Stories

We use cookies to give you the best possible experience. Learn more