തിരുവനന്തപുരം: പിണറായി വിജയനെ വീണ്ടും പിന്തുണച്ച് ടി.കെ. ഗോവിന്ദന്‍ എം.എല്‍.എ. പിണറായി വിജയന്‍ ശക്തനായ നേതാവാണെന്നും ഇന്ന് സി.പി.ഐ.എമ്മില്‍ പിണറായിയെ കവച്ചുവെക്കാന്‍ മറ്റൊരു നേതാവില്ലെന്നുമാണ് ഗോവിന്ദന്‍ പറഞ്ഞത്.
പിണറായി വിജയനെതിരെയുള്ള ഇ.ഡി റെയ്ഡ് രാഷ്ട്രീയ പ്രേരിതമാണെന്ന് ഗോവിന്ദന്‍ തിങ്കളാഴ്ച പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് ഒരു ടി.വി ചാനലിനോട് സംസാരിക്കവെ അദ്ദേഹം പിണറായിയെ പിന്തുണച്ച് വീണ്ടും സംസാരിച്ചത്.
പാര്‍ട്ടി നേതൃത്വത്തിനെയാകെ പിടികൂടിയിരിക്കുന്ന മാറാരോഗമാണ് പാര്‍ലമെന്ററി വ്യാമോഹമെന്ന് അദ്ദേഹം പറഞ്ഞു.
പാര്‍ട്ടിയുടെ ജനപിന്തുണയിലും സംഘടനാ കരുത്തിലും ഇടിവുണ്ടായെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാര്‍ട്ടി അതിന്റെ ചരിത്രത്തിലെ ഏറ്റവും ശോഷിച്ച അവസ്ഥയിലൂടെയാണ് കടന്നുപോകുന്നതെന്നും പറഞ്ഞു.
പ്രവര്‍ത്തകരുടെ വികാരം മനസിലാക്കി തിരുത്തിയാല്‍ മാത്രമേ പാര്‍ട്ടിയില്‍ പ്രവര്‍ത്തകര്‍ക്ക് വിശ്വാസമുണ്ടാകൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content Highlight: T K Govindan Master supports Pinarayi Vijayan again.