| Thursday, 23rd July 2020, 11:49 am

കൊവിഡിനെതിരായ കേരളത്തിന്റെ പോരാട്ടത്തിന് ആരുടെയും സാക്ഷ്യപത്രം വേണ്ട; രോഗപ്രതിരോധം ശരിയായ ദിശയിലെന്ന് ഐ.സി.എം.ആര്‍ വൈറോളജി വിഭാഗം മുന്‍ മേധാവി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: കേരളത്തിന്റെ കൊവിഡ് പ്രതിരോധം ശരിയായ ദിശയിലാണെന്ന് ഐ.സി.എം.ആര്‍. ഗവേഷണകേന്ദ്രം വൈറോളജി വിഭാഗം മുന്‍ മേധാവി ഡോ. ടി. ജേക്കബ് ജോണ്‍.  മാതൃഭൂമി ഡോട്ട് കോമിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രോഗബാധിതരുടെ എണ്ണത്തില്‍ ഇപ്പോഴുണ്ടാവുന്ന വര്‍ധന സ്വാഭാവികമാണെന്നും അതില്‍ പരിഭ്രാന്തിയുടെ ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘കൊവിഡിനെതിരായ കേരളത്തിന്റെ പോരാട്ടത്തിന് ആരുടെയും സാക്ഷ്യപത്രം ആവശ്യമില്ല. വളരെ മികച്ച രീതിയിലാണ് കേരളം കൊവിഡ് 19-നെതിരെ പൊരുതുന്നത്. കേരളത്തിന്റെ വിജയം കൃത്യമായ കണക്കുകളെ അടിസ്ഥാനമാക്കിയുള്ളതാണ്. അത് ഏതെങ്കിലും വിദേശ മാദ്ധ്യമം നല്‍കുന്ന സാക്ഷ്യപത്രത്തിന്റെ പിന്‍ബലത്തിലുള്ളതല്ല’

ഒരു ദിവസം ആരെങ്കിലും എന്തെങ്കിലും വിളിച്ചുപറയുന്നതുകൊണ്ട് കേരളം കൈവരിച്ച നേട്ടം ഇല്ലാതെയാവുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,  പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Latest Stories

We use cookies to give you the best possible experience. Learn more