| Thursday, 25th September 2025, 9:06 pm

ടി.ജെ ഐസക്കിനെ വയനാട് ഡി.സി.സി പ്രസിഡന്റായി തെരെഞ്ഞെടുത്തു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൽപ്പറ്റ : വയനാട് ഡി.സി.സി പ്രസിഡന്റായി അഡ്വ ടി.ജെ ഐസക്കിനെ തെരഞ്ഞെടുത്തു. തീരുമാനത്തിന് എ.ഐ.സി.സി അംഗീകാരം നൽകി. എൻ.ഡി അപ്പച്ചന്റെ രാജിക്ക് പിന്നാലെയാണ് ഐസക്കിനെ തെരഞ്ഞെടുത്തത്. ടി.ജെ ഐസക് നിലവിൽ കൽപ്പറ്റ നഗരസഭ അധ്യക്ഷനാണ്. എൻ. ടി അപ്പച്ചനെ നാമനിർദ്ദേശം ചെയ്യപ്പെട്ട എ.ഐ.സി.സി അംഗമാക്കി.

‘എല്ലാവരെയും യോജിപ്പിച്ച് പാർട്ടിയെ ഒറ്റകെട്ടായി മുമ്പോട്ട് കൊണ്ടുപോകുക, പാർട്ടി പ്രവർത്തനങ്ങൾ സജീവമാക്കുക എന്നതാണ്. തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് വരാൻ ആ തെരഞ്ഞെടുപ്പിൽ വലിയ വിജയം യു.ഡി.എഫിന് നേടുന്നതിനായുള്ള പ്രവർത്തനങ്ങളുമായി മുമ്പോട്ട് പോകും,’ ടി.ജെ ഐസക് പറഞ്ഞു.

സംഘടനാപരമായ ഉത്തരവാദിത്തങ്ങൾ നൂറു ശതമാനം ഉൾകൊണ്ട് പ്രവർത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വയനാട് ഡി.സി.സി പ്രസിഡന്റ് ആയിരുന്ന എന്‍.ഡി. അപ്പച്ചന്‍ ഇന്ന് രാവിലെയാണ് രാജിവെച്ചത്. മുന്‍ ഡി.സി.സി ട്രഷറര്‍ എന്‍.എം. വിജയന്റെ മരണത്തില്‍ ഉള്‍പ്പെടെ ആരോപണ വിധേയനായതിന് പിന്നാലെയാണ് എന്‍.ഡി. അപ്പച്ചന്റെ രാജി.

ഗ്രൂപ്പ് തര്‍ക്കം, നിയമന കോഴ, പ്രാദേശിക തലത്തിലെ അഭിപ്രായ ഭിന്നത തുടങ്ങിയ വിഷയങ്ങള്‍ എന്‍.ഡി. അപ്പച്ചനെ രാജിയിലേക്ക് നയിച്ചുവെന്നാണ് വിവരം.

അടുത്തിടെ വയനാട് എം.പിയും എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് എന്‍.ഡി. അപ്പച്ചന്‍ നടത്തിയ പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് അതൃപ്തിയുണ്ടായിരുന്നു.

Updating…

Content Highlight: T.J. Isaac elected as Wayanad DCC President

We use cookies to give you the best possible experience. Learn more