മലയാള സിനിമയില്‍ ഒരു കാലത്ത് വില്ലന്‍ വേഷങ്ങളിലൂടെ ശ്രദ്ധേയനായ നടനാണ് ടി.ജി. രവി എന്നറിയപ്പെടുന്ന ടി.ജി. രവീന്ദ്രനാഥന്‍. ബാലന്‍ കെ. നായര്‍ക്കൊപ്പം 1970കളിലും 1980കളിലും മലയാള സിനിമയില്‍ ഒരുപാട് നെഗറ്റീവ് കഥാപാത്രങ്ങള്‍ അവതരിപ്പിക്കാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു.
നാടകത്തില്‍ സജീവമായിരുന്ന ടി.ജി രവി തന്റെ സിനമാപ്രവശനത്തെ കുറിച്ചുള്ള അനുഭവങ്ങള്‍ പങ്കുവെക്കുകയാണ്. സിനിമയുടെ വെള്ളിവെളിച്ചത്തിലേക്ക് എത്തുന്നത് അപ്രതീക്ഷിതമായാണെന്ന് അദ്ദേഹം പറയുന്നു.
‘സ്വന്തം സ്ഥാപനത്തിലെ ഓഫീസില്‍ ഇരിക്കുമ്പോഴാണ് അപ്രതീക്ഷിതമായി ഒരു ഫോണ്‍ വരുന്നത്. ആരാണോ എന്താണോ എന്നൊന്നും പറയാതെ ‘തനിക്ക് സിനിമയില്‍ അഭിനയിക്കണോ’ എന്ന ഒറ്റ ചോദ്യം
കളിയാക്കാന്‍ എതോ സുഹൃത്ത് ചെയ്യുന്നതാണ് എന്ന് കരുതി കളിയാക്കാതെ കാര്യം പറയാന്‍ പറഞ്ഞു.
ഞാന്‍ നിന്റെ കുട്ടുകാരനല്ല. തിക്കോടിയനാണെന്നായിരുന്നു മറുപടി. ജി. അരവിന്ദന്റെ ഉത്തരായന ത്തില്‍ ഒരു അവസരമുണ്ട്, ഇപ്പോള്‍ മറുപടി പറയണമെന്നായിരുന്നു തിക്കോടിയന്റെ ആവശ്യം. അങ്ങനെയാണ് സിനിമയിലേക്ക് എത്തുന്നത്. ഇതിന് മുമ്പ് സി.എം.ഐ വൈദികരുടെ നേതൃത്വത്തില്‍ നല്ല സമരിയാക്കാരന്‍ എന്ന ഹ്രസ്വചിത്രത്തില്‍ സമരിയാക്കാരനായി അഭിനയിച്ചിരുന്നു,’ ടി.ജി രവി പറയുന്നു.
ഉത്താരയനത്തിലൂടെ സിനിമയുടെ സാധ്യതകളിലേക്കാണ് വാതില്‍ തുറന്നതെന്നും ബാലന്‍ കെ. നായര്‍ പോലുള്ള നാടന്മാരുടെ ഒപ്പം അഭിനയിക്കാന്‍ കഴിഞ്ഞത് ആത്മവിശ്വാസം നല്‍കിയെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു. സിനിമ തനിക്ക് പ്രാപ്യമാണ് എന്ന വിശ്വാസം മനസില്‍ ഉണ്ടായത് ഉത്തരായനത്തിലൂടെ ആയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍, ചിത്രത്തിന് വേണ്ടത്ര പ്രചാരം ലഭിക്കാതെ പോയതും കലാ മൂല്യമുള്ള ചിത്രം എന്നതിനപ്പുറം ജനപ്രിയമല്ലാതെ പോയതും ചെറിയ അസ്വസ്ഥതകള്‍ ഉണ്ടാക്കിയെന്നും ടി.ജി രവി കൂട്ടിച്ചേര്‍ത്തു.
ടൊവിനോ നായകനായെത്തുന്ന പള്ളിച്ചട്ടമ്പിയാണ് ടി.ജിയുടേതായി വരാനിരിക്കുന്ന ചിത്രം.
Content highlight: T.G. Ravi talks about the movie Uttarayanam