മലയാള സിനിമയിൽ ഒരു കാലത്ത് വില്ലൻ വേഷങ്ങളിലൂടെ ശ്രദ്ധേയനായ നടനാണ് ടി.ജി. രവി എന്നറിയപ്പെടുന്ന ടി.ജി. രവീന്ദ്രനാഥൻ. ബാലൻ കെ. നായർക്കൊപ്പം 1970കളിലും 1980കളിലും മലയാള സിനിമയിൽ ഒരുപാട് നെഗറ്റീവ് കഥാപാത്രങ്ങൾ അവതരിപ്പിക്കാൻ അദ്ദേഹത്തിന് സാധിച്ചിരുന്നു.
ഉത്തരായനം എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം അഭിനയ ജീവിതം ആരംഭിക്കുന്നത്. ചോര ചുവന്ന ചോര, പാദസരം എന്നീ സിനിമകൾ അദ്ദേഹം നിർമിച്ചിട്ടുമുണ്ട്. സിനിമയിൽ എത്തി 53 വർഷങ്ങൾ പിന്നിട്ട വേളയിൽ തന്റെ സിനിമാ ജീവിതത്തെ കുറിച്ചുള്ള ഓർമകൾ പങ്കുവെക്കുകയാണ് ടി.ജി രവി.
ടി.ജി. രവി. Photo. Screen Grab/Youtube
‘പ്രാഞ്ചിയേട്ടൻ ദി സെയിന്റ്’ എന്ന സിനിമയിലെ ഒരു പ്രത്യേകത അധികമാർക്കും അറിയില്ലെന്ന് നടൻ ടി.ജി. രവി. ചിത്രത്തിൽ തന്റെ കഥാപാത്രത്തിന് ഡബ്ബ് ചെയ്തിരിക്കുന്നത് താനല്ലെന്നും മകൻ ശ്രീജിത്താണെന്നും അദ്ദേഹം പറഞ്ഞു. വീട്ടുകാർ പോലും പിന്നീട് മാത്രമാണ് ഇക്കാര്യം അറിഞ്ഞതെന്നും ടി.ജി. രവി വ്യക്തമാക്കി.
തന്റെ ശബ്ദവുമായുള്ള സാമ്യം കണക്കിലെടുത്ത് ഒരു സിനിമയിൽ മകൻ ശ്രീജിത്തിനെയും ഉപയോഗിചിരുന്നെന്ന് നടൻ ടി.ജി. രവി പറഞ്ഞു. ജയരാജ് സംവിധാനം ചെയ്ത ‘അശ്വാരൂഢൻ’ സിനിമയിലെ തന്റെ കഥാപാത്രത്തെക്കുറിച്ചുള്ള അനുഭവവും നടൻ പങ്കുവെച്ചു.
‘രഞ്ജിത്തിന് ഇത് അറിയാമായിരുന്നു എന്നാണ് ഞാൻ വിശ്വസിക്കുന്നത്. ‘അശ്വാരൂഢൻ’ എന്ന സിനിമയിൽ പ്രായമായ ഒരു കഥാപാത്രവും യങ് ആയിട്ടുള്ള ഒരു കഥാപാത്രവുമുണ്ട്. പ്രായമായ ആൾ ഒരു പോലീസുകാരനായിട്ടുള്ള കഥാപാത്രമാണ്. അപ്പോൾ ശബ്ദം കൊണ്ട് ഒരു സാമ്യം തോന്നണം. എന്നാൽ അവസാനം അത് എന്നെപ്പോലെയുള്ള അതേ ശബ്ദമാകാനും പാടില്ല,’ ടി.ജി. രവി പറഞ്ഞു.
ഇതിനായി യുവ കഥാപാത്രത്തെ താനും പ്രായമായ കഥാപാത്രത്തെ മകൻ ശ്രീജിത്തും അവതരിപ്പിക്കുകയായിരുന്നു. ഇരുവരുടെയും ശബ്ദത്തിലുണ്ടായിരുന്ന സാമ്യമാണ് അതിന് കാരണമായതെന്നും ടി.ജി. രവി പറയുന്നു.
ടി.ജി. രവി. Photo. Screen Grab/Youtube
‘യങ് ആയിട്ടുള്ളത് ഞാൻ ചെയ്തു, പ്രായമായത് ശ്രീജിത്ത് ചെയ്തു. പ്രായമായത് മകൻ ചെയ്തതിന് ഏറ്റവും വലിയ കാരണം അതിന് കൂടുതൽ ഡയ്ലോഗ്‌സ് ഉണ്ടായിരുന്നു. ഞങ്ങൾ രണ്ടുപേരും ഫോണിൽ സംസാരിക്കുമ്പോൾ ഞങ്ങളുടെ സംസാരം ഒരുപോലെയാണെന്ന് എല്ലാവരും പറയാറുണ്ട്,’ ടി.ജി. രവി കൂട്ടിച്ചേർത്തു.
Content Highlights: T.G. Ravi opens up about his journey in the film industry