| Monday, 31st August 2026, 8:31 am

നമ്മളങ്ങോട്ട് കൊടുക്കുന്ന ഇംപോര്‍ട്ടന്‍സ് തിരിച്ച് തരുന്നില്ല, പിന്നെ ഞാന്‍ ആ പരിപാടി നിര്‍ത്തി; വൈറലായി ശ്യാം മോഹന്റെ വാക്കുകള്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഗിരീഷ് എ.ഡി സംവിധാനം ചെയ്ത് സൂപ്പര്‍ഹിറ്റടിച്ച പ്രേമലു എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ തന്റേതായ സ്ഥാനം കണ്ടെത്തിയ അഭിനേതാവാണ് ശ്യാം മോഹന്‍. നസ്‌ലെന്‍, മമിത ബൈജു തുടങ്ങിയവര്‍ പ്രധാനവേഷത്തിലെത്തിയ ചിത്രത്തില്‍ ആദി എന്ന രസകരമായ കഥാപാത്രത്തെയായിരുന്നു ശ്യാം മോഹന്‍ അവതരിപ്പിച്ചത്. ഭാവന സ്റ്റുഡിയോസിന്റെ ബാനറില്‍ നിര്‍മിച്ച ചിത്രം 150 കോടിയിലധികം നേടി വലിയ വിജയമായിരുന്നു തിയേറ്ററുകളില്‍ നിന്നും നേടിയത്.

ഇതേ ടീം വീണ്ടും ഒന്നിച്ച ചിത്രമാണ് ഓണം റിലീസായെത്തിയ ബെത്‌ലഹേം കുടുംബ യൂണിറ്റ്. നിവിന്‍ പോളിയും മമിത ബൈജുവും കേന്ദ്രകഥാപാത്രങ്ങളായെത്തിയ ചിത്രത്തില്‍ ശ്യാം മോഹന്‍, സംഗീത് പ്രതാപ്, സുരേഷ് കൃഷ്ണ, വിനയ് ഫോര്‍ട്ട്, റോഷന്‍ ഷാനവാസ് തുടങ്ങി വമ്പന്‍ താരനിര തന്നെ അണിനിരന്നിരുന്നു. ബെത്‌ലഹേമില്‍ ഹരി ചാക്യാരെന്ന കഥാപാത്രമായുള്ള ശ്യാം മോഹന്റെ പ്രകടനത്തിന് വലിയ പ്രശംസയാണ് സിനിമാ ലോകത്ത് നിന്നും ലഭിക്കുന്നത്.

ശ്യാം മോഹന്‍. Photo: IMDB

റിലീസ് ചെയ്ത് 10 ദിവസങ്ങള്‍ പിന്നിട്ടപ്പോള്‍ 195 കോടിയിലധികം നേടി വലിയ വിജയമാണ് ബെത്‌ലഹേം സ്വന്തമാക്കിയിരിക്കുന്നത്. ചിത്രവുമായി ബന്ധപ്പെട്ട് മാതൃഭൂമി ന്യൂസ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ തന്റെ സൗഹൃദ ബന്ധത്തെ കുറിച്ച് ശ്യാം മോഹന്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ വൈറലാകുന്നത്. ആദ്യ കാലത്ത് ഒരുപാട് സുഹൃത്തുക്കളുണ്ടായിരുന്ന സ്ഥലത്ത് നിന്നും ഇപ്പോഴുണ്ടായ മാറ്റത്തെ കുറിച്ച് സംസാരിക്കുകയാണ് ശ്യാം മോഹന്‍.

‘പഴയ സുഹൃത്തുക്കളായൊന്നും ഇപ്പോള്‍ കോണ്‍ടാക്ട് ഇല്ല. പലരും പലവഴിക്ക് പോയി. പിന്നെ ഒരുപാട് പേരുമായിട്ടുള്ള ടച്ച് വിട്ടുപോയി. ഞാന്‍ ഭയങ്കരമായിട്ട് എന്റെ ഫ്രണ്ട്‌സിനെ ഹോള്‍ഡ് ചെയ്യാന്‍ ശ്രമിക്കുന്ന ആളായിരുന്നു. പിന്നെ ഒരു പോയിന്റ് കഴിഞ്ഞപ്പോള്‍ ഇവരെല്ലാം നമ്മള്‍ അങ്ങോട്ട് കൊടുക്കുന്ന പ്രാധാന്യം നമുക്ക് ഇങ്ങോട്ട് തരുന്നില്ലെന്ന് തോന്നിതുടങ്ങി. അങ്ങനെ ഞാന്‍ ആ പരിപാടി നിര്‍ത്തി.

ബോംബെയില്‍ ആയിരുന്ന സമയത്ത് തിരുവനന്തപുരത്ത് പോയാല്‍ എല്ലാവരെയും ഞാന്‍ എത്തിയിട്ടുണ്ട് എന്ന് പറഞ്ഞ് വിളിക്കും. അതിന് ആ ഓക്കെ എന്ന രീതിയില്‍ മാത്രം റിപ്ലൈ ആയപ്പോള്‍ ഞാന്‍ നിര്‍ത്തി. പ്രത്യേകിച്ച് കൊവിഡ് സമയത്തെല്ലാം ആണല്ലോ ആള്‍ക്കാരുടെ മൊത്തം മെന്റാലിറ്റി മാറുന്നത്. ആ സമയത്താണ് ആരൊക്കെയാണ് നമ്മളുടെ കൂടെയുള്ളത് എന്ന് മനസിലായത്. അതുകൊണ്ട് ഇപ്പോള്‍ എന്റെ ഫ്രണ്ട് സര്‍ക്കിള്‍ ഭയങ്കര ചെറുതാണ്. ബെസ്റ്റ് ഫ്രണ്ട് എന്റെ വൈഫ് തന്നെയാണ്. ബാക്കി വിരലിലെണ്ണാവുന്ന ഫ്രണ്ട്‌സ് മാത്രമേയുള്ളൂ.

ശ്യാം മോഹന്‍. Photo: X.com

കുറച്ച് നാളുകള്‍ക്ക് മുമ്പ് ആള്‍ക്കാരെ പ്ലീസ് ചെയ്യുന്ന ആളായിരുന്നു ഞാന്‍. ബാക്കിയുള്ളവരെ ഹാപ്പിയാക്കുക എന്നതായിരുന്നു എന്റെ പ്രധാന ഉദ്ദേശ്യം. പക്ഷേ ഇപ്പോള്‍ എന്നെ എന്നെ ഹാപ്പി ആക്കുക എന്നതാണ് ഏറ്റവും ഇംപോര്‍ട്ടന്റ് എന്ന് മനസിലായി. അതുകൊണ്ട് തന്നെ ഇപ്പോള്‍ സമാധാനമുണ്ട്,’ ശ്യാം പറഞ്ഞു.

Content Highlight: Syam Mohan talks about his friend circle

Latest Stories

We use cookies to give you the best possible experience. Learn more