| Tuesday, 3rd July 2018, 9:25 pm

ഷാക്കയും ഷാക്കിരിയും മടങ്ങുന്നു; സ്വിറ്റ്‌സര്‍ലാന്റിനെ തോല്‍പ്പിച്ച് സ്വീഡന്‍ ക്വാര്‍ട്ടറിലേക്ക്

സ്പോര്‍ട്സ് ഡെസ്‌ക്

മോസ്‌കോ: ലോകകപ്പ് പ്രീക്വാര്‍ട്ടറിലെ ഏഴാം മത്സരത്തില്‍ സ്വിറ്റ്‌സര്‍ലാന്റിനെ ഒരു ഗോളിന് തകര്‍ത്ത് സ്വീഡന്‍ ക്വാര്‍ട്ടറിലേക്ക്.

എമില്‍ ഫോഴ്‌സ്‌ബെര്‍ഗിലൂടെയാണ് സ്വീഡന്‍ ആദ്യ ഗോള്‍ നേടിയത്. കളി അവസാനിപ്പിക്കാന്‍ സെക്കന്റുകള്‍ മാത്രം ശേഷിക്കേ റഫറി സ്വീഡന് അനുകൂലമായി പെനാല്‍റ്റി വിധിച്ചു. സ്വിസ്സ് താരം ലാങ്ങിന് ചുവപ്പ് കാര്‍ഡും നല്‍കി.

എന്നാല്‍ വി.എ.ആറിന്റെ തീരുമാനം പെനാല്‍റ്റിയെ ഫ്രീകിക്കാക്കി മാറ്റി. എന്നാല്‍ സ്വീഡന്് ലക്ഷ്യം കാണാന്‍ സാധിച്ചില്ല. പക്ഷേ മത്സരഫലത്തില്‍ മാറ്റമില്ല.


പ്രീക്വാര്‍ട്ടറില്‍ ഇംഗ്ലണ്ട് കൊളംബിയ മത്സരത്തിലെ വിജയിയെയാണ് സ്വീഡന്‍ നേരിടുക.

സ്വിറ്റ്‌സര്‍ലാന്റ് പോരാട്ടത്തിലൂടെ പുറത്തേക്ക് പോകുന്നത് ആരാധകരുടെ പ്രിയതാരങ്ങളായ ഹെര്‍ദാന്‍ ഷാഖിരിയും സാനിത്ത് ഷാക്കയുമാണ്്. സെര്‍ബിയയ്‌ക്കെതിരായ മത്സരത്തില്‍ അല്‍ബേനിയന്‍ പക്ഷിയെ ആംഗ്യവിക്ഷേപത്തിലൂടെ കാണിച്ച് ശ്രദ്ധനേടിയിരുന്നു ഈ താരങ്ങള്‍

Latest Stories

We use cookies to give you the best possible experience. Learn more