| Saturday, 17th August 2013, 1:03 pm

കളിമണ്ണിലേത് അമ്മയെന്ന നിലയില്‍ കൊടുക്കാവുന്ന മികച്ച ഭാവങ്ങള്‍: ശ്വേതാ മേനോന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]കളിമണ്ണ് എന്ന ചിത്രം തന്റെ ജീവിതമായിരുന്നെന്ന് നടി ശ്വേതാ മേനോന്‍. അമ്മയെന്ന നിലയില്‍ തനിക്ക് കൊടുക്കാവുന്ന മികച്ച ഭാവങ്ങളാണ് ചിത്രത്തില്‍ ഉള്‍പ്പെടുത്തിയതെന്നും ശ്വേത പറയുന്നു. []

ഒരമ്മയുടെ യഥാര്‍ത്ഥ ജീവിതമാണ് ചിത്രം പകര്‍ത്തിയെടുത്തത്. ആ ശരീര ഭാഷയും ഫീലിങ്‌സും ഒന്നും ഇനി ഒരു വട്ടം കൂടി ചെയ്യാന്‍ പറഞ്ഞാല്‍ എന്നെക്കൊണ്ട് സാധിച്ചെന്ന് വരില്ല- ശ്വേത പറയുന്നു.

ഈ വിവാദമൊക്കെ എന്തിനാണെന്ന് അറിയില്ല.  സ്ത്രീകള്‍ ഒരിക്കലും മാതൃത്വവും പ്രസവവുമൊന്നും മോശമായി കാണില്ല.

സ്ത്രീ അമ്മയാകുന്നതു മറ്റൊരു ലോകമാണ്. മറ്റൊരു ചിന്തയും വികാരവുമാണ്. അത് മറ്റൊന്നുമായും താരതമ്യപ്പെടുത്താനാകില്ല. അത് എല്ലാവരും മനസ്സിലാക്കണം. അതിനുവേണ്ടിയാണ് കളിമണ്ണില്‍ അഭിനയിച്ചതെന്നും ശ്വേത പറയുന്നു.

പാട്ട് ഏറെ ഇഷ്ടമുള്ള മകള്‍ സബൈന തന്റെ മടിയിലിരുന്ന് കളിമണ്ണിലെ ലാലീ ലാലീലെ എന്ന പാട്ട് കേള്‍ക്കുമ്പോള്‍ പാട്ടിലുള്ള  അമ്മയുടെ വയറ്റിലുള്ളത് മോളാണെന്ന് പറയുമെന്നും ചിരിയോടെ ശ്വേത പറയുന്നു.

കളിമണ്ണിന്റെ റിലീസിനായുള്ള കാത്തിരിപ്പിലാണെന്നും സിനിമ കാണുന്നതോടെ ചിത്രത്തെ കുറിച്ചുള്ള പലരുടേയും സംശയങ്ങള്‍ അവസാനിപ്പിക്കുമെന്നും ശ്വേത കൂട്ടിച്ചേര്‍ക്കുന്നു.

Latest Stories

We use cookies to give you the best possible experience. Learn more