| Wednesday, 28th March 2018, 9:03 pm

'കാതങ്ങളായി നീളുമീ രാത്രിയില്‍'; ത്രില്ലടിപ്പിച്ച് 'സ്വതന്ത്ര്യം അര്‍ദ്ധരാത്രിയില്‍' മേക്കിംഗ് വീഡിയോ പുറത്ത് വിട്ടു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കോഴിക്കോട്: അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ ഹൃദയം കവര്‍ന്ന ആന്റണി വര്‍ഗീസിന്റെ പുതിയ ചിത്രം “സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍” സിനിമയുടെ മേക്കിംഗ് വീഡിയോ പുറത്ത് വിട്ടു. ചിത്രം മാര്‍ച്ച് 31ന് തീയേറ്ററുകളിലെത്തും. ചിത്രത്തിന്റെ ട്രെയിലര്‍ നേരത്തെ വൈറലായിരുന്നു.

ബി. ഉണ്ണികൃഷ്ണന്‍ ആദ്യമായി നിര്‍മ്മാതാവുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ലിജോ ജോസ് പല്ലിശേരിയുടെ സഹസംവിധായകനായിരുന്ന ടിനു പാപ്പച്ചന്‍ ആണ്. ബി.ഉണ്ണികൃഷ്ണനു പുറമെ ലിജോ ജോസ് പല്ലിശേരിയും ചെമ്പന്‍ വിനോദും ചിത്രത്തില്‍ നിര്‍മ്മാണ പങ്കാളികളാണ്.


Also Read ബാഹുബലി ഇനി പാക്കിസ്ഥാനിലേക്ക്; രാജമൗലി പ്രത്യേകക്ഷണിതാവ്


ദിലീപ് കുര്യന്‍ ആണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത്.ഫിനാന്‍സ് കമ്പനി മാനേജരായ കോട്ടയംകാരന്‍ യുവാവിനെയാണ് ആന്റണി അവതരിപ്പിക്കുന്നത്. ഒരു രാത്രിയില്‍ നടക്കുന്ന സംഭവമാണ് ചിത്രത്തിന്റെ ഇതിവൃത്തം.

Latest Stories

We use cookies to give you the best possible experience. Learn more