താന്‍ അവതരിപ്പിക്കുന്ന ഒരോ കഥാപാത്രങ്ങളെയും കുറിച്ച് സംസാരിക്കുകയാണ് നടി സ്വാസിക. ഓരോ കഥയും, കഥാപാത്രത്തെക്കുറിച്ചും കേള്‍ക്കുമ്പോള്‍ തന്നെ തന്റേതായ ചില ഐഡിയകള്‍ തോന്നുമെന്നും കഥ കേള്‍ക്കുമ്പോള്‍ തന്നെ ഇത് ഇങ്ങനെ ചെയ്താല്‍ നന്നായിരിക്കും എന്ന് മനസ് പറയാറുണ്ടെന്നും സ്വാസിക പറയുന്നു.
‘എന്നാല്‍ ഷൂട്ടിങ് സമയത്താണ് ആ കഥാപാത്രത്തിന് മികവേകാനാവുക. ഓരോ സംവിധായകര്‍ക്കും ഈ കഥാപാത്രം ഇങ്ങനെയായിരിക്കണം എന്ന ഒരു മുന്‍വിധി അല്ലെങ്കില്‍ ധാരണയുണ്ടാവും. ലബ്ബര്‍ പന്തിന്റെ സംവിധായകന്‍ തമിഴരശന്‍ പച്ചമുത്ത് സര്‍, ആ കഥാപാത്രത്തിന്റെ എല്ലാ റിയാക്ഷനും മുഖത്ത് തന്നെ കൊണ്ടുവരൂ എന്ന് ആവശ്യപ്പെട്ടു
മാമന്‍ എന്ന സിനിമയില്‍ താന്‍ ചേച്ചിയായി അഭിനയിച്ചത് വളരെ റിയലിസ്റ്റിക്കായിട്ടായിരുന്നു എന്ന് എല്ലാവരും പറഞ്ഞിരുന്നുവെന്നും യഥാര്‍ത്ഥ ജീവിതത്തിലും ചേച്ചിയായതുകൊണ്ട് ആ കഥാപാത്രത്തെ പെട്ടെന്ന് തന്നെ ആവാഹിക്കുവാന്‍ കഴിഞ്ഞുവെന്നും നടി പറഞ്ഞു.
‘മറ്റൊരു കാര്യം ഒരു കഥാപാത്രത്തെ അവതരിപ്പിക്കാന്‍ പറയുമ്പോള്‍ ‘ഈ വേഷമല്ലേ. ഇത് വളരെ ഈസിയാണ്’ എന്ന് വിചാരിച്ചാല്‍ അത് പാളിപ്പോകും. അതുകൊണ്ട് ഏത് കഥാപാത്രം കിട്ടിയാലും, ഏത് സീന്‍ തന്നാലും മറ്റുള്ളവരേക്കാള്‍ നന്നായി അഭിനയിക്കണം എന്ന് കരുതി ഞാന്‍ പരിശ്രമിക്കും,’ സ്വാസിക പറയുന്നു.
സീരിയല്‍ രംഗത്ത് നിന്ന് സിനിമയിലേക്കെത്തിയ നടിയാണ് സ്വാസിക. വൈഗ എന്ന തമിഴ് ചിത്രത്തിലൂടെയായിരുന്നു സ്വാസികയുടെ സിനിമയിലേക്കുള്ള അരങ്ങേറ്റം. പിന്നീട് തമിഴിലും മലയാളത്തിലും ചെറുതും വലുതുമായ വേഷങ്ങളില്‍ നടി അഭിനയിച്ചു. ചതുരം, കട്ടപ്പനയിലെ ഹൃത്വിക് റോഷന്‍ എന്നീ സിനിമകളിലെ വേഷം ശ്രദ്ധിക്കപ്പെട്ടിരുന്നു. 2024ല്‍ പുറത്തിറങ്ങിയ തമിഴ് ചിത്രം ലബ്ബര്‍ പന്തിലെ വേഷം സ്വാസികക്ക് വലിയ ജനപ്രീതി നേടികൊടുത്തു.
Content highlight: Swasika talks about each of the characters she plays