തമിഴിലും തെലുങ്കിലും മലയാളത്തിലുമായി ഒട്ടനവധി സിരീസുകളിലൂടെയും സിനിമകളിലൂടെയും പ്രേക്ഷകര്‍ക്ക് സുപരിചിതയായ അഭിനേത്രിയാണ് സ്വാസിക. 2009ല്‍ പുറത്തിറങ്ങിയ വൈഗൈ എന്ന തമിഴ് ചിത്രത്തിലൂടെ ബിഗ് സ്‌ക്രീനിലേക്ക് അരങ്ങേറ്റം കുറിച്ച താരം മലയാളത്തിലൂടെയാണ് മുന്‍നിരയിലേക്കെത്തുന്നത്. സമീപകാലത്തായി തെലുങ്കില്‍ സജീവമായ താരം അടുത്തിടെ വന്‍ ഹിറ്റായ ഇരുമുടിയില്‍ പ്രധാനവേഷത്തിലെത്തിയിരുന്നു.
സ്വാസിക. Photo: TOI
ഇപ്പോഴിതാ മികച്ച പ്രതികരണം നേടി വലിയ വിജയത്തിലേക്ക് കുതിക്കുന്ന ദുല്‍ഖര്‍ സല്‍മാന്റെ തെലുങ്ക് ചിത്രം ആകാശത്തില്‍ ഒരു താരകത്തിലും സ്വാസിക പ്രധാനവേഷത്തിലെത്തിയിരിക്കുകയാണ്. ചിത്രത്തില്‍ ദുല്‍ഖര്‍ അവതരിപ്പിച്ച കൃഷ്ണ എന്ന കഥാപാത്രത്തിന്റെ ചേച്ചിയായാണ് സ്വാസിക വേഷമിട്ടത്.
ചിത്രത്തിന്റെ പ്രൊമോഷന്‍ ഇവന്റില്‍ സംസാരിക്കവെ സ്വാസികയ്ക്ക് തന്നെക്കാള്‍ പ്രായം കുറവാണെന്നും എങ്കിലും തന്റെ ചേച്ചിയായുള്ള ചിത്രത്തിലെ ഈ വേഷം സ്വീകരിച്ചതിന് നന്ദിയെന്നും ദുല്‍ഖര്‍ പറഞ്ഞിരുന്നു. ചിത്രത്തില്‍ സ്വാസികയുടേത് സ്വാഭാവിക അഭിനയമായിരുന്നുവെന്നും ഷൂട്ടിനിടയില്‍ തനിക്ക് ശരിക്കും അനിയനായി തോന്നിയെന്നും ദുല്‍ഖര്‍ പറഞ്ഞിരുന്നു.
ഇപ്പോഴിതാ ഒരു ഓണ്‍ലൈന്‍ കണ്ടന്റ് ക്രിയേറ്ററുടെ ചോദ്യത്തിന് സ്വാസിക പറഞ്ഞ മറുപടിയാണ് മലയാള സിനിമാ ലോകത്ത് ചര്‍ച്ചയാകുന്നത്. ടൊവിനോ തോമസ് അവതരിപ്പിക്കുന്ന ചിത്രത്തില്‍ താരത്തിന്റെ അമ്മയുടെ റോള്‍ ചെയ്യുമോ എന്ന ചോദ്യത്തിന് സ്വാസിക പറഞ്ഞ മറുപടിയാണ് ഇപ്പോള്‍ ശ്രദ്ധിക്കപ്പെടുന്നത്.
സ്വാസിക. Photo: TOI
‘ടൊവിനോ യൂത്തല്ലല്ലോ. ടൊവിനോ എന്റ പ്രായം തന്നെയാണ്. ഞങ്ങള്‍ രണ്ട് പേരും ഒന്നിച്ച് പ്രഭുവിന്റെ മക്കള്‍ എന്ന സിനിമയില്‍ ഒന്നിച്ച് ചെയ്തതാണ്. അതുകൊണ്ട് ടൊവിയുടെ അമ്മയായി ചെയ്യേണ്ട പ്രശ്‌നം ഒന്നും എനിക്കില്ല. അങ്ങനെ ഒരു ഓഫര്‍ വന്നാല്‍ അപ്പോള്‍ തന്നെ നിരസിക്കും,’ സ്വാസിക പറഞ്ഞു.
Content Highlight: Swasika talks about acting as Tovino Thomas’s mother character