| Thursday, 26th November 2026, 11:14 am

പ്രേം എന്റെ ലക്കി ചാമാണ്; ആദ്യം അമ്മയായിരുന്നുവെങ്കിൽ ഇപ്പോഴെന്നെ സപ്പോർട്ട് ചെയ്യുന്നത് എന്റെ പങ്കാളിയാണ്: സ്വാസിക

അനുപമ കെ. സീത

സിനിമയിലൂടെയാണ് നടി സ്വാസിക അഭിനയജീവിതം ആരംഭിച്ചതെങ്കിലും പ്രതീക്ഷിച്ച രീതിയിൽ സിനിമ മേഖലയിൽ ശോഭിക്കാൻ കഴിയാതെ വന്നതിനാൽ ടെലിവിഷൻ രംഗത്ത് സജീവമാകുകയായിരുന്നു. ‘സീത’ എന്ന ടെലിവിഷൻ പരമ്പരയിലൂടെ കുടുംബപ്രേക്ഷകരുടെ പ്രീതിയും താരം നേടിയെടുത്തു. പിന്നീട് വാസന്തി എന്ന ചിത്രത്തിലൂടെയാണ് നടി സിനിമയിലേക്കുള്ള തിരിച്ചുവരവ് നടത്തിയത്. മലയാളത്തേക്കാൾ കൂടുതൽ തമിഴിലും തെലുങ്കിലും സജീവമായതോടെ തെന്നിന്ത്യയിലെ ഏറ്റവും തിരക്കുള്ള മലയാളി നടിമാരിലൊളായി സ്വാസിക മാറി.

എല്ലാവരും പറയുന്നത് പോലെ തന്റെ പങ്കാളിയായ പ്രേം തന്റെ ലക്കി ചാമാണെന്നാണ് താരം പറയുന്നത്. വിവാഹത്തിന് ശേഷമാണ് തന്റെ സിനിമാ കരിയറിൽ വലിയ രീതിയിലുള്ള വളർച്ച ഉണ്ടായതെന്നും ഞങ്ങൾ ഒരുമിച്ചാണ് എ.ഓ.ടിയുടെ കഥ കേൾക്കാൻ പോയതെന്നും ന്യൂസ് മലയാളവുമായുള്ള അഭിമുഖത്തിൽ നടി പറഞ്ഞു.

‘എല്ലാവരും പറയുന്നത് പോലെ പ്രേം എന്റെ ലക്കി ചാമാണെന്ന് എനിക്ക് തന്നെ ഫീൽ ചെയ്യാറുണ്ട്. 2024ലായിരുന്നു ഞങ്ങളുടെ മാരേജ്. അതിനുശേഷം ആറ് മാസത്തിനുള്ളിൽ ലബർ പന്ത് റിലീസ് ആകുന്നു. ലബർ പന്തിന് ശേഷം പിന്നെ എല്ലാം നന്നായിട്ടാണ് പോയത്. പക്ഷേ ഞങ്ങൾ തമ്മിൽ കാണുന്ന സമയം വരെ കുറവായി. ഞാനും പ്രേമും കൂടി പോയിട്ടാണ് എ.ഓ.ടിയുടെ കഥ കേൾക്കുന്നത്. അപ്പോൾ എന്റെ ഹസ്ബൻഡ് ആണെന്ന് പറഞ്ഞ് പ്രേമിനെ ഡയറക്ടർക്ക് പരിചയപ്പെടുത്തി കൊടുത്തപ്പോൾ അദ്ദേഹം പറഞ്ഞു, ‘ഈ ഒരു കഥ കേൾക്കാൻ നിങ്ങൾ രണ്ടുപേരും വന്നത് വളരെ നന്നായി. ഇത് നിങ്ങൾക്ക് രണ്ടുപേർക്കും പറ്റിയ ഒരു സ്റ്റോറിയാണ്’ എന്നാണ്. അങ്ങനെയാണ് കഥ പറഞ്ഞു തുടങ്ങിയത്.

സ്വാസിക.Photo. Screen Grab/ Youtube.com

കാരണം അതിനു മുൻപ് ഞാൻ അഭിനയിച്ചിട്ടുണ്ടെങ്കിൽ പോലും എവിടെയൊക്കെയോ എന്തൊക്കെയോ ഒന്ന് മിസ്സിംങ്ങായിരുന്നു. പക്ഷേ ഞങ്ങളുടെ കല്യാണത്തിന് ശേഷമാണ് അതിന്റെ ഒരു ഗ്രോത്ത് എനിക്ക് ഫീൽ ചെയ്തത്. അപ്പോൾ തീർച്ചയായിട്ടും അത് അദ്ദേഹത്തിന്റെ ഒരു ലക്ക് എന്നിലേക്ക് വന്നതുപോലെയാണ്. ഞാൻ ഈ ന്യൂമറോളജിയൊക്കെ നോക്കുന്ന ആളായതുകൊണ്ട് പലപ്പോഴും കേട്ടിട്ടുണ്ട് രണ്ട് സോഡിയാക് സൈൻസ് ഒരുമിച്ച് വരുമ്പോൾ ഒരാൾക്ക് അല്ലെങ്കിൽ ചിലപ്പോൾ രണ്ടുപേർക്കും പവർ കൂടുക അങ്ങനെയൊക്കെയുണ്ട്. അതൊക്കെ എന്റെ കാര്യത്തിൽഎവിടെയൊക്കെയോ സത്യമാണ്,’ നടി പറഞ്ഞു.

എ.ഓ.ടിയുടെ കഥ കേട്ടപ്പോൾ സിനിമ ഉറപ്പായും ഹിറ്റാവുമെന്നും ഇതിൽ ലോകത്തുള്ള എല്ലാവർക്കും കണക്ട് ചെയ്യാൻ പറ്റുന്ന എല്ലാ ഇമോഷൻസുമുണ്ടെന്നാണ് പ്രേം പറഞ്ഞതെന്നും സ്വാസിക കൂട്ടിച്ചേർത്തു. ഒരു പെൺകുട്ടി അല്ലെങ്കിൽ ഒരു ഡ്രീം ചെയ്യുന്ന ആളെന്ന നിലയിൽ തനിക്ക് ആ സിനിമ കണക്ട് ചെയ്യാൻ പറ്റുമെന്നും താരം വ്യക്തമാക്കി. തന്റെ അമ്മയാണ് ആദ്യം മുതൽ തനിക്ക് സപ്പോർട്ടായിട്ടുണ്ടായിരുന്നതെന്നും അമ്മ കഴിഞ്ഞിട്ട് ഒരു പാർട്ണർ എന്നുള്ള പൊസിഷനിലേക്ക് പ്രേം തന്റെ സപ്പോർട്ടായി വന്നുവെന്നുമാണ് സ്വാസിക പറയുന്നത്.

Content Highlight: Swasika says her partner Prem is her lucky charm and her mother is big supporter of her

അനുപമ കെ. സീത

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. പോണ്ടിച്ചേരി സര്‍വകലാശാലയില്‍ നിന്ന് മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more