| Saturday, 14th March 2020, 4:28 pm

'കണ്ണൂര്‍ പറശ്ശിനിക്കടവ് മുത്തപ്പന്‍ കാവല്ല, യു.പിയിലെ ആശുപത്രിയാണ്'; യു.പി ആശുപത്രിയ്ക്കുള്ളില്‍ 'റൗണ്ട്‌സിനിറങ്ങിയ' നായകളുടെ വീഡിയോ പങ്കുവെച്ച് സന്ദീപാനന്ദ ഗിരി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ഉത്തര്‍പ്രദേശിലെ ഗോണ്ട ജില്ലയിലെ ആശുപത്രിക്കുള്ളിലൂടെ നടക്കുന്ന നായകളുടെ വീഡിയോ പങ്കുവെച്ച് സ്വാമി സന്ദീപാനന്ദ ഗിരി. ‘കണ്ണൂര്‍ പറശ്ശിനികടവ് മുത്തപ്പന്‍ കാവല്ല, യു.പിയിലെ ആശുപത്രിയാണ്’ എന്ന തലക്കെട്ടിലാണ് സന്ദീപാനന്ദ ഗിരി വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്.

ആശുപത്രിക്കുള്ളിലെ ആളുകള്‍ കിടക്കുന്ന ഓരോ വാര്‍ഡിലൂടെയും നായകള്‍ കയറിയിറങ്ങുന്നതാണ് വീഡിയോയില്‍ ഉള്ളത്. ആശുപത്രിക്കുള്ളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും യു.പി മുഖ്യന്ത്രി യോഗി ആദിത്യനാഥിന്റേയും ഫ്‌ളക്‌സുകള്‍ ചാരിവെച്ചിരിക്കുന്നതും കാണാം.

” ഇത് ഗോണ്ടയിലെ ജില്ലാ ആശുപത്രിയാണ്. ഇവിടുത്തെ രണ്ടാമത്തെ നിലയില്‍ നായകള്‍ ഡോക്ടര്‍മാരായി റൗണ്ട്‌സ് നടത്തുകയാണ്. എല്ലാ വാര്‍ഡിലും ഇവര്‍ കയറിയിറങ്ങുന്നുണ്ട്. ഇതാണ് ഇവിടുത്തെ ശുചിത്വം. ഇത് കണ്ട് നിങ്ങള്‍ ഞെട്ടരുത്. കൊറോണ കാലത്താണ് ഇത്രയും ‘വൃത്തിയുള്ള’ ആശുപത്രി കാണാന്‍ കഴിയുന്നത്.

കൊറോണ വന്ന് കഴിഞ്ഞതിന് ശേഷമല്ലേ നിങ്ങള്‍ ശുചിത്വത്തെ കുറിച്ച് ബോധവാന്മാരായത്, ഞങ്ങള്‍ നേരത്തെ തന്നെ ശുചിത്വം പാലിക്കുന്നവരാണ്…കണ്ടില്ലേ, ഞങ്ങള്‍ ഡോക്ടര്‍മാര്‍ ആളുകളെ പരിശോധിക്കുന്നതിന്റെ വീഡിയോ എടുക്കുകയാണ്… ” എന്നിങ്ങനെയാണ് വീഡിയോയിലെ പരിഹാസം.

Latest Stories

We use cookies to give you the best possible experience. Learn more