| Sunday, 17th July 2016, 9:25 am

ഇന്ത്യയുമായുള്ള ബന്ധം അവസാനിപ്പിക്കണമെന്ന് ഹാഫിസ് സഈദ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇസ്‌ലാമാബാദ്:  ഇന്ത്യയുമായുള്ള ബന്ധം അവസാനിപ്പിക്കണമെന്ന് ജമാഅത്തുദ്ദഅ്‌വ നേതാവ് ഹാഫിസ് സഈദ്. ദല്‍ഹിയിലുള്ള പാക് അംബാസഡറെ തിരിച്ചു വിളിക്കണമെന്നും ഇന്ത്യന്‍ അംബാസഡറെ പുറത്താക്കണമെന്നും ഹാഫിസ് സഈദ് പാക് മാധ്യമങ്ങളോട് പറഞ്ഞു.

മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനായ ഹാഫിസ് സഈദ് കശ്മീര്‍ സംഘര്‍ഷത്തിന്റെ പേരിലാണ് ഇന്ത്യയുമായുള്ള ബന്ധം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടത്.

ഇന്ത്യയുമായി ഉരുളക്കിഴങ്ങും ഉള്ളിയും കച്ചവടം നടത്തുന്നത് അവസാനിപ്പിക്കണമെന്നും പാകിസ്ഥാനില്‍ ബോളിവുഡ് സിനിമകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തണമെന്നും ഹാഫിസ് സഈദ് മാധ്യമങ്ങളോട് പറഞ്ഞു.

ഇന്ത്യാവിരുദ്ധ പരാമര്‍ശങ്ങളെ തുടര്‍ന്ന്  ഹാഫിസ് സഈദിന്റെ ട്വിറ്റര്‍ അക്കൗണ്ട് താല്‍ക്കാലികമായി നീക്കം ചെയ്തിരുന്നു. ഹാഫിസ്സയീദ്‌ലൈവ് എന്ന അക്കൗണ്ടാണ് നീക്കം ചെയ്തത്. ഹിസ്ബുള്‍ മുജാഹിദീന്‍ കമാണ്ടര്‍ ബുര്‍ഹാന്‍ വാനിയുടെ വധവുമായി ബന്ധപ്പെട്ട് കാശ്മീരില്‍ നടക്കുന്ന സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി.

We use cookies to give you the best possible experience. Learn more