| Monday, 12th April 2021, 12:11 pm

സുശില്‍ ചന്ദ്ര അടുത്ത മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ആയേക്കും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: അടുത്ത മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി സുശില്‍ ചന്ദ്രയെ നിയമിക്കുമെന്ന് റിപ്പോര്‍ട്ട്. സുനില്‍ അറോറ വിരമിക്കുന്ന സാഹചര്യത്തിലാണ് സുശില്‍ ചന്ദ്ര പുതിയ തെരഞ്ഞെടുപ്പ് കമ്മീഷറായി നിയമിക്കുന്നതെന്ന് അടുത്ത വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

2021 ഏപ്രില്‍ 30നാണ് സുനില്‍ അറോറ വിരമിക്കുന്നത്.

കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് ചെയര്‍മാന്‍ ആയിരുന്ന സുശില്‍ ചന്ദ്രയെ കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ കാലത്ത് തെരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ചിരുന്നു. 2019 ഫെബ്രുവരി 14നായിരുന്നു സുനില്‍ അറോറ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറായ കമ്മീഷനിലെ തെരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ചത്.

മൂന്നംഗങ്ങളുള്ള തെരഞ്ഞെടുപ്പ് കമ്മീഷനില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥനെയാണ് അടുത്ത മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിക്കുക. അശോക് ലവാസയാണ് കമ്മീഷനിലെ മറ്റൊരു കമ്മീഷണര്‍.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Sushil Chandra may be the next Chief election commissioner

Latest Stories

We use cookies to give you the best possible experience. Learn more