| Tuesday, 17th December 2013, 1:41 pm

സൂര്യനെല്ലി കേസ്: കൂര്യനെതിരായ ഹര്‍ജി സുപ്രീം കോടതി തള്ളി

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]ന്യൂദല്‍ഹി: സൂര്യനെല്ലി പെണ്‍വാണിഭ കേസില്‍ രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ.കുര്യനെതിരേ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതി തള്ളി. ക്രൈം പത്രാധിപര്‍ ടി.പി.നന്ദകുമാര്‍ സമര്‍പ്പിച്ച ഹരജിയാണ് പരമോന്നത കോടതി തള്ളിയത്.

കേസില്‍ ഹരജി നല്‍കാന്‍ നന്ദകുമാര്‍ ആരാണെന്ന്് കോടതി ചോദിച്ചു.  നന്ദകുമാറിനെ കക്ഷിചേര്‍ക്കുന്നതില്‍ പരാതിക്കാരിയായ പെണ്‍കുട്ടിക്ക് പോലും താത്പര്യമില്ല. പരാതിയുണ്ടെങ്കില്‍ പോലീസിനെയാണ് സമീപിക്കേണ്ടത് അല്ലാതെ കോടതിയിലല്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.

പെണ്‍കുട്ടിയെ കൂര്യന്‍ പീഡിപ്പിച്ചെന്നും കൂര്യനെ ഗസ്റ്റ് ഹൗസില്‍ എത്തിച്ചത് താനാണെന്നും കേസിലെ മുഖ്യപ്രതി ധര്‍മ്മരാജന്‍ വെളിപ്പെടുത്തിയിരുന്നു.

ഇതിന്റെ അടിസ്ഥാനത്തില്‍ കൂര്യന്റെ പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ടാണ് നന്ദകുമാര്‍സുപ്രീം കോടതിയെ സമീപിച്ചത്. കേസില്‍ കക്ഷി ചോരാനുള്ള നന്ദകുമാറിന്റെ അപേക്ഷ നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more