| Wednesday, 11th March 2026, 6:11 pm

സൂര്യയുടെ റെക്കോഡ് തേരോട്ടം; രോഹിത്തും വില്യംസണും ഒന്നിച്ചു വീണു!

ഫസീഹ പി.സി.

ആരാധകര്‍ക്ക് വലിയ ആവേശവും എന്നും ഓര്‍മിക്കാന്‍ ഒരുപാട് നല്ല നിമിഷങ്ങളും നല്‍കി ഒരു ടി – 20 ലോകകപ്പിന് കൂടി വിരാമമായിരിക്കുന്നു. സ്വന്തം മണ്ണില്‍ നടന്ന ഈ ടൂര്‍ണമെന്റില്‍ കപ്പുയര്‍ത്തി ഇന്ത്യ ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ്. കിരീടം നിലനിര്‍ത്തിയതിനൊപ്പം തന്നെ മൂന്നാം തവണ ചാമ്പ്യന്‍പട്ടവും തങ്ങളുടെ പേരിലാക്കിയാണ് നീലപ്പട ഈ യാത്ര അവസാനിപ്പിച്ചത്.

മാര്‍ച്ച് എട്ടിന് അഹമ്മദാബാദില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 256 റണ്‍സിന്റെ വിജയലക്ഷ്യമുയര്‍ത്തിയിരുന്നു. ഇത് പിന്തുടര്‍ന്ന ന്യൂസിലാന്‍ഡിന് 96 റണ്‍സ് അകലെ കാലിടറി. അതോടെ ഇന്ത്യ കൂറ്റന്‍ വിജയത്തോടെ ലോകത്തിന്റെ നെറുകയിലെത്തി.

സൂര്യകുമാര്‍ യാദവ്. Photo: The Cricket Panda/x.com

ഈ വീജയത്തോടെ ഒരു സൂപ്പര്‍ നേട്ടത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന് ഒന്നാമതെത്താന്‍ സാധിച്ചു. ടി – 20യില്‍ സ്‌കോര്‍ പ്രതിരോധിച്ച് ഏറ്റവും കൂടുതല്‍ വിജയം നേടിയ ക്യാപ്റ്റന്‍ എന്ന പൊന്‍തൂവലാണ് സ്‌കൈ തന്റെ പേരില്‍ കുറിച്ചത്. 34 മത്സരങ്ങളില്‍ ടോട്ടല്‍ ഡിഫന്‍ഡ് ചെയ്ത് താരം ഇന്ത്യയ്ക്ക് 27 വിജയങ്ങള്‍ സമ്മാനിച്ചാണ് ഒന്നാമതെത്തിയത്.

ഈ റെക്കോഡ് നേട്ടത്തില്‍ മുന്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയെയും മുന്‍ ന്യൂസിലാന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണെയും സൂര്യ മറികടക്കുകയും ചെയ്തു. നേരത്തെ, ഇരുവരും 27 വിജയങ്ങളുമായി ഒന്നാം സ്ഥാനം പങ്കിട്ടിരുന്നു.

രോഹിത് ശര്‍മ. Photo: BCCI/x.com

രോഹിത് 35 മത്സരങ്ങളിലാണ് ഇത്രയും വിജയം സ്വന്തമാക്കിയെങ്കില്‍ വില്യംസണ് കിവീസിനെ പത്ത് മത്സരങ്ങളില്‍ അധികം നയിക്കേണ്ടി വന്നു. ഇപ്പോള്‍ ഒരൊറ്റ വിജയം കൊണ്ട് മറികടന്ന് സൂര്യ ഈ റെക്കോഡ് തന്റെ പേരിലാക്കിയിരിക്കുകയാണ്.

ടി – 20യില്‍ സ്‌കോര്‍ പ്രതിരോധിച്ച് ഏറ്റവും കൂടുതല്‍ വിജയം നേടിയ ക്യാപ്റ്റന്മാര്‍

(താരം – ടീം – മത്സരങ്ങള്‍ – വിജയം എന്നീ ക്രമത്തില്‍)

സൂര്യകുമാര്‍ യാദവ് – ഇന്ത്യ – 34 – 28

രോഹിത് ശര്‍മ – ഇന്ത്യ – 35 – 27

കെയ്ന്‍ വില്യംസണ്‍ – ന്യൂസിലാന്‍ഡ് – 45 – 27

അസ്‌കര്‍ അഫ്ഗാന്‍ – അഫ്ഗാനിസ്ഥാന്‍ – 30 – 25

സല്‍മാന്‍ അലി ആഘ – പാകിസ്ഥാന്‍ – 31 – 20

എം.എസ്. ധോണി – ഇന്ത്യ – 36 – 20

Content Highlight: Suryakumar Yadav Surpassed Rohit Sharma and Kane Williamson in captains with most T20I wins while defending totals

സ്പോർട്സ് അപ്ഡേറ്റുകൾ ഇനി മിസ് ചെയ്യരുത്. വാട്സ്ആപ്പിലൂടെ നിങ്ങളിലെത്താൻ ജോയിൻ ചെയ്യൂ

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി

We use cookies to give you the best possible experience. Learn more