| Monday, 16th February 2026, 4:41 pm

ഒറ്റ വിജയത്തില്‍ രോഹിത്തിനെ കടത്തിവെട്ടി സൂര്യ; ടി - 20യിലെ ഇന്ത്യയുടെ കപ്പിത്താന്‍!

ഫസീഹ പി.സി.

2026 ടി – 20 ലോകകപ്പില്‍ കഴിഞ്ഞ ദിവസം ഇന്ത്യ പാകിസ്ഥാനെ തോല്‍പ്പിച്ച് സൂപ്പര്‍ 8 ലേക്ക് പ്രവേശിച്ചിരുന്നു. ആര്‍. പ്രേമദാസ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 61 റണ്‍സിനാണ് ടീമിന്റെ വിജയം.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 176 റണ്‍സിന്റെ വിജയലക്ഷ്യം ഉയര്‍ത്തിയിരുന്നു. ഇതുപിന്തുടര്‍ന്ന പാക് ടീം രണ്ട് ഓവറുകള്‍ ബാക്കി നില്‍ക്കെ 114 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു.

ഈ വിജയത്തോടെ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യക്ക് തന്റെ ക്യാപ്റ്റന്‍സി കരിയറിലേക്ക് ഒരു പൊന്‍തൂവല്‍ കൂടി ചേര്‍ക്കാന്‍ സാധിച്ചു. മറ്റൊന്നുമല്ല, ടി – 20 ക്രിക്കറ്റില്‍ ആദ്യ 46 മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ വിജയം നേടിയ ക്യാപ്റ്റന്‍ എന്ന നേട്ടമാണിത്.

രോഹിത് ശർമയും സൂര്യകുമാർ യാദവും. Photo: CricTracker/x.com

മുന്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയെ മറികടന്നാണ് സൂര്യയുടെ ഈ നേട്ടം. രോഹിത്തിനെ ഒറ്റ വിജയം കൊണ്ട് കടത്തിവെട്ടിയാണ് താരം മുന്നിലെത്തിയത്.

ടി – 20 ക്രിക്കറ്റില്‍ ആദ്യ 46 മത്സരങ്ങളില്‍ ഏറ്റവും വിജയങ്ങള്‍ നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്മാര്‍

(താരം – വിജയങ്ങള്‍ – തോല്‍വി – ഫലമില്ല എന്നീ ക്രമത്തില്‍)

സൂര്യകുമാര്‍ യാദവ് – 37 – 7 – 2

രോഹിത് ശര്‍മ – 36 – 10 – 0

വിരാട് കോഹ്‌ലി – 29 – 15 – 2

എം.എസ്. ധോണി – 26 – 19 -1

മത്സരത്തില്‍ ഇന്ത്യയ്ക്കായി ഇഷാന്‍ കിഷന്‍ 40 പന്തില്‍ 77 റണ്‍സെടുത്ത് തിളങ്ങി. ഒപ്പം സൂര്യ 29 പന്തില്‍ 32 റണ്‍സും ശിവം ദുബെ 17 പന്തില്‍ 27 റണ്‍സും സ്‌കോര്‍ ചെയ്തു.

ഇഷാന്‍ കിഷന്‍. Photo: BCCI/x.com

പാകിസ്ഥാനായി സയീം അയൂബ് മൂന്ന് വിക്കറ്റുകളും സല്‍മാന്‍ അലി ആഘ, ഉസ്മാന്‍ താരിഖ്, ഷഹീന്‍ അഫ്രീദി എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീതവുമെടുത്തു.

മറുപടി ബാറ്റിങ്ങില്‍ പാകിസ്ഥാനായി 34 പന്തില്‍ 44 റണ്‍സെടുത്ത ഉസ്മാന്‍ ഖാന്‍ മാത്രമാണ് തിളങ്ങിയത്. ഒപ്പം ഷഹീന്‍ 19 പന്തില്‍ പുറത്താവാതെ 23 റണ്‍സെടുത്തു.

ഇന്ത്യക്കായി ഹര്‍ദിക് പാണ്ഡ്യ, വരുണ്‍ ചക്രവര്‍ത്തി, അക്സര്‍ പട്ടേല്‍, ജസ്പ്രീത് ബുംറ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം സ്വന്തമാക്കി. കുല്‍ദീപ് യാദവും തിലക് വര്‍മയും ശേഷിക്കുന്ന വിക്കറ്റുകളും വീഴ്ത്തി.

Content Highlight: Suryakumar Yadav surpass Rohit Sharma in India captains with most wins in first 46 matches

സ്പോർട്സ് അപ്ഡേറ്റുകൾ ഇനി മിസ് ചെയ്യരുത്. വാട്സ്ആപ്പിലൂടെ നിങ്ങളിലെത്താൻ ജോയിൻ ചെയ്യൂ

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി

We use cookies to give you the best possible experience. Learn more