സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ മൂന്നാം നാളെ (ഞായര്‍) ഹിമാചല്‍ പ്രദേശിലെ ധര്‍മശാലയില്‍ നടക്കും. നിലവില്‍ അഞ്ച് മത്സരങ്ങള്‍ അടങ്ങുന്ന പരമ്പരയില്‍ ഇരു ടീമുകളും 1-1 എന്ന നിലയിലാണ്. മത്സരത്തില്‍ കളത്തിലിറങ്ങുമ്പോള്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാധദവിനെ കാത്തിരിക്കുന്നത് കാത്തിരിക്കുന്നത് ഒരു തകര്‍പ്പന്‍ റെക്കോഡാണ്.
സൂര്യകുമാര്‍ യാദവ്, Photo: BCCI/x.com
വെറും 42 റണ്‍സ് നേടാന്‍ സാധിച്ചാല്‍ ടി-20യില്‍ 9000 റണ്‍സ് പൂര്‍ത്തിയാക്കുന്ന താരമാകാനാണ് സൂര്യയ്ക്ക് സാധിക്കുക. ഇതോടെ ഇന്ത്യയ്ക്ക് വേണ്ടി ഈ നാഴികക്കല്ലിലെത്തുന്ന നാലാമത്തെ താരമാകാനും സൂര്യയ്ക്ക് സാധിക്കും. ഈ നേട്ടത്തില്‍ സൂപ്പര്‍ താരം വിരാട് കോഹ്‌ലി ഒന്നാം സ്ഥാനത്തും രണ്ടാം സ്ഥാനത്ത് രോഹിത് ശര്‍മയുമാണുള്ളത്.
വിരാട് കോഹ്‌ലി – 13,543 (397)
രോഹിത് ശര്‍മ – 12,248 (450)
ശിഖര്‍ ധവാന്‍ – 9797 (331)
സൂര്യകുമാര്‍ യാദവ് – 8953 (317)
അതേസമയം പ്രോട്ടിയാസിനെതിരായ ആദ്യ രണ്ട് മത്സരത്തിലും ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന് മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചില്ലായിരുന്നു. യഥാക്രമം 12, 5 റണ്‍സ് എന്നിങ്ങനെയാണ് താരം റണ്‍സ് നേടിയാണ്.
ഇതോടെ ടി-20യില്‍ ഒരു വര്‍ഷം ഏറ്റവും കുറഞ്ഞ ബാറ്റിങ് ആവറേജ് നേടുന്ന മൂന്നാമത്തെ താരമായി സൂര്യ മാറിയിരുന്നു. എന്നിരുന്നാലും വരാനിരിക്കുന്ന മത്സരത്തില്‍ സൂര്യ തിളങ്ങുമെന്നാണ് ആരാധകര്‍ വിശ്വസിക്കുന്നത്.
നിലവില്‍ ടി-20യില്‍ ഇന്ത്യയ്ക്ക് വേണ്ടി 91 ഇന്നിങ്‌സില്‍ നിന്ന് 2771 റണ്‍സാണ് താരം നേടിയത്. 117 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറാണ് ഫോര്‍മാറ്റില്‍ താരത്തിനുള്ളത്. 36 ആവറേജും 164 സ്‌ട്രൈക്ക് റേറ്റും സൂര്യയ്ക്കുണ്ട്. നാല് സെഞ്ച്വറിയും 21 അര്‍ധ സെഞ്ച്വറിയുമാണ് സൂര്യ നേടിയത്.
Content Highlight: Suryakumar Yadav Need 42 Runs To Complete 9000 Runs In T-20