| Wednesday, 27th August 2025, 3:43 pm

ഹിറ്റ്മാനെ വെട്ടാനൊരുങ്ങി സ്‌കൈ; മുന്നിലുള്ളത് വമ്പന്‍ നേട്ടം!

സ്പോര്‍ട്സ് ഡെസ്‌ക്

സെപ്റ്റംബര്‍ ഒമ്പതിനാണ് ക്രിക്കറ്റ് ലോകം കാത്തിരിക്കുന്ന ഏഷ്യാ കപ്പ് ആരംഭിക്കുന്നത്. ഇതോടെ 15 അംഗ സ്‌ക്വാഡിനെ ഇന്ത്യ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ക്യാപ്റ്റനായി സൂര്യകുമാര്‍ യാദവിനെയും വൈസ് ക്യാപ്റ്റനായി ശുഭ്മന്‍ ഗില്ലിനെയുമാണ് സെലക്ഷന്‍ കമ്മിറ്റി തെരഞ്ഞെടുത്തത്.

ക്യാപ്റ്റന്‍ എന്ന നിലയിലും ബാറ്റര്‍ എന്ന നിലയിലും മികച്ച പ്രകടനമാണ് സൂര്യകുമാര്‍ യാദവ് ഇന്ത്യക്കുവേണ്ടി പുറത്തെടുക്കാനുള്ള. ഇംഗ്ലണ്ടിനെതിരെയുള്ള കഴിഞ്ഞ ടി-20 പരമ്പരയില്‍ നിറം മങ്ങിയെങ്കിലും വരാനിരിക്കുന്ന ഏഷ്യാകപ്പില്‍ താരം പൂര്‍വാധികം ശക്തിയോടെ തിരിച്ചുവരും എന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

മാത്രമല്ല തിരിച്ചുവരവില്‍ ഒരു തകര്‍പ്പന്‍ നേട്ടമാണ് താരത്തെ കാത്തിരിക്കുന്നത്. ടി-20യില്‍ ഇന്ത്യക്ക് വേണ്ടി ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ പറത്തുന്ന താരമാകാനാണ് സൂര്യകുമാര്‍ യാദവി ഉള്ള അവസരം. ഈ നേട്ടത്തില്‍ മുന്‍ താരം രോഹിത് ശര്‍മയെ മറികടക്കാന്‍ വെറും 10 സിക്‌സറുകള്‍ മാത്രമാണ് സൂര്യക്ക് വേണ്ടത്.

മാത്രമല്ല വെറും നാല് സിക്‌സറുകള്‍ നേടിയാല്‍ ഇന്ത്യക്ക് വേണ്ടി 150 സിക്‌സറുകള്‍ നേടുന്ന രണ്ടാമത്തെ താരമാകാനും സൂര്യയ്ക്ക് സാധിക്കും. ഇന്ത്യയ്ക്കുവേണ്ടി ഏറ്റവും കൂടുതല്‍ സിക്‌സര്‍ നേടിയ മൂന്നാമത്തെ താരം വിരാട് കോഹ്‌ലിയാണ്.

ഇന്ത്യക്കുവേണ്ടി ടി-20യില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ നേടുന്ന താരം

രോഹിത് ശര്‍മ – 206

സൂര്യകുമാര്‍ യാദവ് – 146

വിരാട് കോഹ്‌ലി – 124

83 മത്സരങ്ങളാണ് ടി-20യില്‍ സൂര്യകുമാര്‍ യാദവ് കളിച്ചത്. അതില്‍നിന്ന് 2598 റണ്‍സും താരം സ്വന്തമാക്കി. 117 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറാണ് ഫോര്‍മാറ്റില്‍ താരത്തിനുള്ളത്. 167.1 എന്ന് സ്‌ട്രൈക്ക് റേറ്റില്‍ റണ്‍സ് അടിച്ചെടുത്ത താരത്തിന്റെ ആവറേജ് 38.2 ആണ്. ഫോര്‍മാറ്റില്‍ നാല് സെഞ്ച്വറികള്‍ നേടാന്‍ താരത്തിന് സാധിച്ചു. മാത്രമല്ല 21 അര്‍ധ സെഞ്ച്വറികളും സൂര്യ തന്റെ അക്കൗണ്ടിലാക്കിയിട്ടുണ്ട്.

അതേസമയം ഇന്ത്യയും പാകിസ്ഥാനും ടൂര്‍ണമെന്റില്‍ ഒരേ ഗ്രൂപ്പില്‍ തന്നെയാണെന്നതും ആരാധകര്‍ക്ക് ആവേശം സൃഷ്ടിക്കുന്ന ഒന്നാണ്. ഗ്രൂപ്പ് ഘട്ടവും ഫൈനലുമടക്കം മൂന്ന് തവണ ഇന്ത്യയും പാകിസ്ഥാനും നേര്‍ക്കുനേര്‍ വരാനുള്ള സാധ്യതകളുമുണ്ട്.

2025 ഏഷ്യാകപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡ്

സൂര്യ കുമാര്‍ യാദവ് (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍ (വൈസ് ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, അക്‌സര്‍ പട്ടേല്‍, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിങ്, വരുണ്‍ ചക്രവര്‍ത്തി, കുല്‍ദീപ് യാദവ്, സഞ്ജു സാംസണ്‍, ഹര്‍ഷിത് റാണ, റിങ്കു സിങ്‌

Content Highlight: Suryakumar Yadav Need 10 sixes For Great Record Achievement

We use cookies to give you the best possible experience. Learn more