| Saturday, 24th January 2026, 8:59 am

ഇതിഹാസങ്ങളെയടക്കം വെട്ടിക്കൂട്ടി സ്‌കൈ; വെടിക്കെട്ടില്‍ ഇവന്‍ ഇനി മാക്‌സ്‌വെല്ലിനൊപ്പം

ശ്രീരാഗ് പാറക്കല്‍

ന്യൂസിലാന്‍ഡിനെതിരായ രണ്ടാം ടി-20 മത്സരത്തിലും വിജയം സ്വന്തമാക്കിയിരിക്കുകയാണ് ഇന്ത്യ. മത്സരത്തില്‍ കിവീസ് ഉയര്‍ത്തിയ 209 റണ്‍സിന്റെ വിജയലക്ഷ്യം 15.2 ഓവറില്‍ അനായാസം മറികടക്കുകയായിരുന്നു ഇന്ത്യ. ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന്റെയും ഇഷാന്‍ കിഷന്റെയും ബാറ്റിങ് കരുത്തിലാണ് ആതിഥേയര്‍ കിവികളെ തകര്‍ത്തത്.

സൂര്യ 37 പന്തില്‍ പുറത്താവാതെ 82 റണ്‍സാണ് നേടിയത്. നാല് സിക്‌സും ഒമ്പത് ഫോറും ഉള്‍പ്പെടുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. 221.62 എന്ന സ്‌ട്രൈക്ക് റേറ്റും താരത്തിനുണ്ടായിരുന്നു.

ഇതിന് പുറമെ ഒരു വെടിക്കെട്ട് റെക്കോഡിലും സൂര്യ കുതിക്കുകയാണ്. അന്താരാഷ്ട്ര ടി-20യില്‍ 200+ സ്‌ട്രൈക്ക് റേറ്റില്‍ ഏറ്റവും കൂടുതല്‍ തവണ ഉയര്‍ന്ന സ്‌കോര്‍ നേടുന്ന താരമാകാനാണ് സൂര്യയ്ക്ക് സാധിച്ചു. ഈ നേട്ടത്തില്‍ ഓസീസ് വമ്പന്‍ ഗ്ലെന്‍ മാക്‌സ്‌വെല്ലിനൊപ്പമാണ് സൂര്യ സ്ഥാനം പിടിച്ചത്.

സൂര്യകുമാര്‍ യാദവ്- Photo: bcci/x.com

അന്താരാഷ്ട്ര ടി-20യില്‍ 200+ സ്‌ട്രൈക്ക് റേറ്റില്‍ ഏറ്റവും കൂടുതല്‍ തവണ ഉയര്‍ന്ന സ്‌കോര്‍ നേടുന്ന താരം, എണ്ണം

സൂര്യകുമാര്‍ യാദവ് (ഇന്ത്യ) – 9

ഗ്ലെന്‍ മാക്‌സ്‌വെല്‍ (ഓസ്‌ട്രേലിയ) – 9

എവിന്‍ ലിവിസ് (വെസ്റ്റ് ഇന്‍ഡീസ്) – 8

ആരോണ്‍ ഫിഞ്ച് (ഓസ്‌ട്രേലിയ) – 7

എ.ബി. ഡി വില്ലിയേഴ്‌സ് (സൗത്ത് ആഫ്രിക്ക) – 6

ക്രിസ് ഗെയ്ല്‍ (വെസ്റ്റ് ഇന്ഡീസ്) – 6

കിഷന്‍ 32 പന്തില്‍ നാല് സിക്‌സും 11 ഫോറും ഉള്‍പ്പെടെ 76 റണ്‍സാണ് സ്വന്തമാക്കിയത്. കഴിഞ്ഞ രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം താരം മിന്നും തിരിച്ചുവരവാണ് ടി-20യില്‍ നടത്തിയത്. 237.50 എന്ന വെടിക്കെട്ട് ബാറ്റിങ് സ്‌ട്രൈക്ക് റേറ്റും താരത്തിനുണ്ടായിരുന്നു.

മത്സരത്തില്‍ സൂര്യയ്ക്കും കിഷനും പുറമെ 18 പന്തില്‍ 36 റണ്‍സുമായി ശിവം ദുബെ പുറത്താവാതെ നിന്നു.
ബ്ലാക് ക്യാപ്‌സിനായി ജേക്കബ് ഡഫി, ഇഷ് സോഥി, മാറ്റ് ഹെന്റി എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
ബാറ്റിങ്ങില്‍ തിളങ്ങിയത് ക്യാപ്റ്റന്‍ മിച്ചല്‍ സാന്റ്നറും രചിന്‍ രവീന്ദ്രയുമാണ്. സാന്റ്നര്‍ 27 പന്തില്‍ പുറത്താവാതെ 47 റണ്‍സ് നേടിയപ്പോള്‍ രചിന്‍ 26 പന്തില്‍ 44 റണ്‍സുമെടുത്തു.

ഇന്ത്യക്കായി കുല്‍ദീപ് യാദവ് രണ്ട് വിക്കറ്റുകള്‍ നേടി. ശിവം ദുബെ, ഹര്‍ദിക് പാണ്ഡ്യ, വരുണ്‍ ചക്രവര്‍ത്തി, ഹര്‍ഷിത് റാണ എന്നിവര്‍ ഓരോ താരങ്ങളെ വീതം മടക്കി വിക്കറ്റ് വേട്ടയില്‍ പങ്കാളികളായി.

Content Highlight: Suryakumar Yadav In Great Record Achievement In T-20

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more