| Wednesday, 4th July 2018, 6:03 pm

ഗായകരായി സൂര്യയും കാര്‍ത്തിയും; വെങ്കട്ട് പ്രഭു ചിത്രം പാര്‍ട്ടിയിലെ ഗാനം പുറത്ത് വിട്ടു, വീഡിയോ കാണാം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ചെന്നൈ: കാര്‍ത്തിയും സൂര്യയും, തെന്നിന്ത്യയിലെ ഈ താരസഹോദരന്‍മാര്‍ ആരാധകരുടെ കാര്യത്തിലും ബോക്‌സോഫീസിന്റെ കാര്യത്തിലും എന്നും മുന്‍നിരയില്‍ തന്നെയാണ്. അനുജന്‍ കാര്‍ത്തി സിനിമയില്‍ വന്ന അന്ന് മുതല്‍ കേള്‍ക്കുന്ന ചോദ്യമാണ് എന്നാണ് ഏട്ടനും അനിയനും ചേര്‍ന്ന് ഒരു സിനിമ എന്നത്.

കാലങ്ങളായുള്ള ആരാധകരുടെ ചോദ്യത്തിന് മറുപടിയായി കാര്‍ത്തിയും സൂര്യയും ഒരു സിനിമയ്ക്കായി ഒന്നിക്കുകയാണ്. പക്ഷേ അത് അഭിനയ രംഗത്ത് അല്ലെന്ന് മാത്രം. ഇരുവരും ചേര്‍ന്ന് ഒരു ഗാനം ആലപിച്ചിരിക്കുകയാണ്.

വെങ്കട്ട് പ്രഭു സംവിധാനം ചെയ്യുന്ന “പാര്‍ട്ടി” എന്ന ചിത്രത്തിലെ ഗാനമാണ് ഇരുവരും ചേര്‍ന്ന് ആലപിച്ചിരിക്കുന്നത്. പാര്‍ത്ഥി ഭാസ്‌കറിന്റെ വരികള്‍ക്ക് പ്രേംജി അമരനാണ് സംഗീതം നല്‍കിയിരിക്കുന്നത്.

ജയ്, ശിവ, സത്യരാജ്, ജയറാം, രമ്യ കൃഷ്ണന്‍, തുടങ്ങിയവരാണ് “പാര്‍ട്ടി”യില്‍ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്. അമ്മ ക്രിയേഷന്‍സിന്റെ ബാനറില്‍ ടി ശിവയാണ് ചിത്രം നിര്‍മ്മിക്കുന്നത്.

നേരത്തെ സൂര്യ നെസ്‌കഫേ സണ്‍റൈസിന്റെ പരസ്യത്തിനായി ഗാനമാലപിച്ചത് വൈറലായിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more