| Thursday, 4th June 2026, 7:24 pm

ലോകഃയ്ക്ക് പിന്നാലെ മോളിവുഡ് ടൈംസിനെയും ചതിച്ച് സെന്‍സര്‍ ബോര്‍ഡ്; സര്‍പ്രൈസ് കാമിയോ താരങ്ങളുടെ പേര് പുറത്ത്

അശ്വിന്‍ രാജേന്ദ്രന്‍

2026ല്‍ മലയാള സിനിമാ പ്രേക്ഷകര്‍ ഏറെ പ്രതീക്ഷ വെയ്ക്കുന്ന ചിത്രങ്ങളിലൊന്നാണ് നാളെ (വെള്ളി) റിലീസിനൊരുങ്ങുന്ന മോളിവുഡ് ടൈംസ്. മുകുന്ദനുണ്ണി അസോസിയേറ്റ്‌സ് എന്ന തന്റെ അരങ്ങേറ്റ ചിത്രത്തിലൂടെ ശ്രദ്ധേയനായ അഭിനവ് സുന്ദര്‍ നായകും നസ്‌ലെനും ഒന്നിക്കുമ്പോള്‍ മറ്റൊരു നല്ല ചിത്രം കാണാമെന്നുള്ള പ്രതീക്ഷയിലാണ് ആരാധകര്‍. സംവിധായകന്റെ ആദ്യ ചിത്രം പോലെ തന്നെ കണ്ടുശീലിച്ചിട്ടില്ലാത്ത രീതിയില്‍ കഥ പറയുന്ന ചിത്രമായിരിക്കുമോ മോളിവുഡ് ടൈംസ് എന്നറിയാനാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്.

മോളിവുഡ് ടൈംസ്. Photo: IMDB

എന്നാല്‍ അപ്രതീക്ഷിതമായി സെന്‍സര്‍ ബോര്‍ഡിന്റെ ഭാഗത്ത് നിന്നുമുണ്ടായ ഒരു വീഴ്ച്ചയാണ് ഇപ്പോള്‍ ചിത്രത്തിന് തിരിച്ചടിയായിരിക്കുന്നത്. മോളിവുഡ് ടൈംസില്‍ അണിയറപ്രവര്‍ത്തകര്‍ രഹസ്യമായി വെച്ചിരുന്ന രണ്ട് അഭിനേതാക്കളുടെ പേരുകളാണ് സെന്‍സര്‍ ബോര്‍ഡുമായി ബന്ധപ്പെട്ട രേഖകളിലൂടെ വെളിപ്പെടത്തിയിരിക്കുന്നത്. ചിത്രത്തിന്റെ ടീസറുകളിലൂടെയോ മറ്റ് അപ്‌ഡേറ്റുകളിലൂടെയോ ഇതുവരെ വെളിപ്പെടുത്താത്ത അഭിനേതാക്കളാണ് ഇരുവരും.

ഇതോടെ ചിത്രത്തില്‍ സര്‍പ്രൈസായി സംവിധായകന്‍ വെച്ചിരുന്ന കാര്യമാണ് വലിയ വിഭാഗം പ്രേക്ഷകരിലേക്കും ചോര്‍ന്നിരിക്കുന്നത്. ഇത് ചിത്രത്തിന്റെ ആസ്വാദനത്തെ ഏതെങ്കിലും തരത്തില്‍ ബാധിക്കുമോ എന്ന ആശങ്കയിലാണ് ചിത്രത്തിനായി കാത്തിരിക്കുന്നവര്‍. അഭിനവിന്റെ ആദ്യ ചിത്രമായ മോളിവുഡ് ടൈംസിലെ കഥാപാത്രമായിരിക്കാം ഇവരെന്നും ഇത് കാര്യമായി ബാധിക്കില്ലെന്നും പലരും പ്രവചിക്കുന്നുണ്ട്. എന്നാല്‍ ഏത് കഥാപാത്രമായാണ് ഇവര്‍ എത്തുക എന്നറിയാനുള്ള ആകാംക്ഷയും പലര്‍ക്കുമുണ്ട്.

ലോകഃ. Photo: IMDB

ഇതാദ്യമായല്ല ഇത്തരത്തില്‍ സര്‍പ്രൈസായി വെച്ച അഭിനേതാക്കളുടെ പേര് സെന്‍സര്‍ ബോര്‍ഡിന്റെ കൈയില്‍ നിന്നും ‘ലീക്കാവുന്നത്’. നേരത്തേ മലയാളത്തിലെ വമ്പന്‍ ഹിറ്റ് ചിത്രമായ ലോകഃയും സമാനമായ പ്രതിസന്ധി നേരിട്ടിരുന്നു. ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാനും ടൊവിനോ തോമസും പ്രധാനവേഷത്തിലെത്തുന്നുണ്ടെന്നുള്ള വിവരം അണിയറപ്രവര്‍ത്തകര്‍ നേരത്തേ പുറത്തുവിട്ടിരുന്നില്ല. എന്നാല്‍ ചിത്രമിറങ്ങുന്നതിന് മണിക്കൂറുകള്‍ മുമ്പ് സെന്‍സര്‍ ബോര്‍ഡില്‍ നിന്നും പുറത്തുവന്ന രേഖകളിലൂടെ ഇവരുടെ പേരുകള്‍ പരസ്യമാകുകയായിരുന്നു.

Content Highlight: Surprise cameo actors name in Mollywood Times movie leaked in social media through censor certificate

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more