| Tuesday, 3rd November 2026, 9:33 pm

ഞാനല്ല 'വണ്‍', നമ്മളെല്ലാവരെയും ചേര്‍ത്താണ് 'ദി വണ്‍' എന്ന് പറയുന്നത്; ടാഗ് ലൈനിനെ കുറിച്ച് സൂര്യ

അശ്വിന്‍ രാജേന്ദ്രന്‍

സൗത്ത് ഇന്ത്യന്‍ സിനിമാ പ്രേമികള്‍ക്ക് എന്നും പ്രിയപ്പെട്ട അഭിനേതാവാണ് സൂര്യ. 13 വര്‍ഷത്തോളം നീണ്ട തീയേറ്ററുകളിലെ പരാജയത്തിലൂടെ താരം വലിയ പ്രതിസന്ധി നേരിട്ടിരുന്നെങ്കിലും ഈ വര്‍ഷം പുറത്തിറങ്ങിയ കറുപ്പിലൂടെ താരം തിരിച്ചുവരവ് നടത്തിയിരുന്നു. 300 കോടിയിലധികം ബോക്സ് ഓഫീസില്‍ നിന്നും സ്വന്തമാക്കിയ ചിത്രത്തിന് പിന്നാലെ പുറത്തിറങ്ങിയ താരത്തിന്റെ മറ്റൊരു ചിത്രമായ വിശ്വനാഥ് ആന്‍ഡ് സണ്‍സും വമ്പന്‍ വിജയമാണ് തിയേറ്ററുകളില്‍ നിന്നും നേടിയത്.

സൂര്യ. Photo: NDTV

ഈ ഫോം തുടരാനായിട്ടുള്ള തയ്യാറെടുപ്പിലാണ് ആവേശത്തിന്റെ സംവിധായകനായ ജിത്തു മാധവനൊപ്പമുള്ള സീനുമായി നവംബര്‍ ആറിന് സൂര്യ തിയേറ്ററുകളിലേക്കെത്തുന്നത്. ചിത്രത്തിന്റേതായി പുറത്തുവന്ന അപ്‌ഡേറ്റുകളെല്ലാം മികച്ച പ്രതികരണം സ്വന്തമാക്കിയതോടെ ചിത്രം ആരാധകര്‍ക്കുള്ള ട്രീറ്റാകുമെന്ന് ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്. വിജയ് സിനിമാ ജീവിതം അവസാനിപ്പിച്ചതോടെ ഒഴിച്ചിട്ട സിംഹാസനം സീനിലൂടെ തന്റേതാക്കാനുള്ള ഒരുക്കത്തിലാണ് സൂര്യ.

അവസാനമായി പുറത്തിറങ്ങിയ കറുപ്പിലും വിശ്വനാഥന്‍ ആന്‍ഡ് സണ്‍സിലും താരത്തെ വിശേഷിപ്പിച്ചത് ‘ദി വണ്‍’ എന്ന ടാഗ് ലൈനോടെയായിരുന്നു. കഴിഞ്ഞ ദിവസം സീനിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നടത്തിയ ഇവന്റില്‍ സംസാരിക്കവെ ഈ ടാഗ് ലൈനിനെ കുറിച്ച് സൂര്യ പറഞ്ഞ വാക്കുകളാണ് ശ്രദ്ധിക്കപ്പെടുന്നത്.

Photo: District

‘ദി വണ്‍ എന്ന ടാഗ് ലൈനുമായി എന്റെ കണക്ഷന്‍ എന്തെന്നാല്‍ ഞാനല്ല ദി വണ്‍. ഞാന്‍ ദി വണ്ണായത് നമ്മളെല്ലാവരും ദി വണ്‍ അല്ലെങ്കില്‍ ഒന്നായത് കൊണ്ടാണ്. എന്റെ മനസില്‍ അത് എന്റെ പേരായിട്ടോ ടാഗ് ലൈനായിട്ടോ ഞാന്‍ കാണുന്നില്ല. ദി വണ്‍ എന്ന് പറയുന്നത് നമ്മളെല്ലാവരും ചേര്‍ന്നാണ്. നമ്മളെല്ലാവരും ഒരു ഫാമിലിയാണ്. വര്‍ഷങ്ങളായി അണ്‍ കണ്ടീഷണലായുള്ള സ്‌നേഹമാണ് നിങ്ങളെല്ലാവരും നല്‍കുന്നത്. അതുകൊണ്ട് തന്നെ ഒരു നന്ദിവാക്ക് അതിനോട് നീതി കാണിക്കില്ല. എപ്പോഴും ഞാന്‍ നിങ്ങളോട് കടപ്പെട്ടിരിക്കും. എന്റെ നല്ല പെര്‍ഫോമന്‍സ് നല്‍കി എപ്പോഴും നിങ്ങളെ എന്റര്‍ടെയിന്‍ ചെയ്യാന്‍ ഞാന്‍ ശ്രമിക്കും,’ സൂര്യ പറഞ്ഞു.

Content Highlight: Suriya Talks about The One tagline that fans used to call him

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more