| Thursday, 21st May 2026, 8:10 pm

കാന്താരയുടെ കോപ്പി, കങ്കുവക്ക് ശേഷം അടുത്ത ട്രോള്‍ മെറ്റീരിയല്‍... ട്രെയ്‌ലര്‍ കണ്ട് പരിഹസിച്ചവര്‍ക്ക് മുന്നില്‍ അഴിഞ്ഞാടി കറുപ്പു സാമി

അമര്‍നാഥ് എം.

13 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ക്ലീന്‍ ഹിറ്റ് ലഭിച്ച് ബോക്‌സ് ഓഫീസില്‍ തന്റെ സ്ഥാനം തിരിച്ചുപിടിച്ചിരിക്കുകയാണ് തമിഴ് താരം സൂര്യ. വന്‍ ഹൈപ്പിലെത്തി നിരാശ സമ്മാനിച്ച നിരവധി സിനിമകള്‍ക്ക് ശേഷം ആര്‍.ജെ ബാലാജി സംവിധാനം ചെയ്ത കറുപ്പ് ഈ വര്‍ഷം തമിഴിലെ ഏറ്റവും വലിയ വിജയത്തിലേക്കാണ് കുതിക്കുന്നത്.

അനൗണ്‍സ്‌മെന്റ് മുതല്‍ കടുത്ത ആരാധകര്‍ പോലും അധികം പ്രതീക്ഷ വെക്കാത്ത ചിത്രമായിരുന്നു കറുപ്പ്. ബാലാജിയെപ്പോലെ അധികം എക്‌സ്പീരിയന്‍സില്ലാത്ത സംവിധായകന് സൂര്യ ഡേറ്റ് നല്‍കിയതിനെ പലരും സംശയിച്ചിരുന്നു. എന്നാല്‍ ആരാധകരെ സന്തോഷിപ്പിച്ചുകൊണ്ട് ബാലാജി സൂര്യയെ മാക്‌സിമം മാസായി അവതരിപ്പിച്ചു. തമിഴ്‌നാട്ടില്‍ ഒരുപാട് സ്വീകാര്യതയുള്ള കറുപ്പ് സാമിയായാണ് സൂര്യ ഈ ചിത്രത്തില്‍ വേഷമിട്ടത്.

ചിത്രത്തിന്റെ ട്രെയ്‌ലര്‍ റിലീസായപ്പോള്‍ പലരും വിമര്‍ശിച്ച ഒന്നായിരുന്നു കറുപ്പുസാമിയായുള്ള സൂര്യയുടെ വേഷപ്പകര്‍ച്ച. ട്രെയ്‌ലറില്‍ അധികം റിവീല്‍ ചെയ്യാത്ത ഈ ലുക്ക് ട്രോള്‍ മെറ്റീരിയലാകുമെന്നായിരുന്നു പലരും വിധിയെഴുതിയത്. കാന്താരയുടെ കോപ്പിയെന്നും കങ്കുവ പോലെ ട്രോള്‍ മെറ്റീരിയലാകുമെന്നുമാണ് പലരും വിധിയെഴുതിയത്.

എന്നാല്‍ ഇത്തരം മുന്‍വിധികളെ കാറ്റില്‍പറത്തിക്കൊണ്ടാണ് സംവിധായകന്‍ ആര്‍.ജെ ബാലാജി സൂര്യയെ ഈ ഭാഗത്ത് അവതരിപ്പിച്ചത്. കറുപ്പുസാമിയായുള്ള സൂര്യയുടെ വേഷപ്പകര്‍ച്ച പലരെയും ഞെട്ടിച്ചു. ഒറ്റനോട്ടത്തില്‍ സൂര്യയാണോ എന്ന് തോന്നിപ്പോകും വിധത്തിലായിരുന്നു താരത്തിന്റെ മേക്കോവര്‍. പ്രീതിശീല്‍ സിങ് എന്ന ബോളിവുഡ് മേക്കപ്പ് ആര്‍ട്ടിസ്റ്റായിരുന്നു സൂര്യയുടെ ഈ മേക്കോവറിന് പിന്നില്‍.

പ്രഭാസ് നായകനായ കല്‍ക്കി 2898 എ.ഡി, ബോളിവുഡ് ചിത്രം ധുരന്ധര്‍ എന്നിവക്ക് മേക്കപ്പ് ഒരുക്കിയ ആളാണ് പ്രീതിശീല്‍ സിങ്. തമിഴിലെ അരങ്ങേറ്റം ഒട്ടും മോശമാക്കിയില്ല. കറുപ്പ് സാമിയായുള്ള വരവും അതുകഴിഞ്ഞുള്ള സൂര്യയുടെ പെര്‍ഫോമന്‍സും അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചിട്ടുണ്ട്. ഒപ്പം സായ് അഭ്യങ്കറിന്റെ ബി.ജി.എം കൂടിയായപ്പോള്‍ ഈ വര്‍ഷത്തെ മികച്ച സിനിമാറ്റിക് മൊമന്റായി കറുപ്പിന്റെ ക്ലൈമാക്‌സ് മാറി.

സൂര്യ എന്ന പെര്‍ഫോമര്‍ക്ക് വെല്ലുവിളിയുയര്‍ത്തുന്ന ഒരു സീന്‍ പോലും കറുപ്പില്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ അയാളിലെ താരത്തെ മാക്‌സിമം ഊറ്റിയെടുക്കാന്‍ ബാലാജിക്ക് സാധിച്ചു. തിരിച്ചടികള്‍ നേരിട്ടപ്പോഴും വിട്ടുപോകാത്ത ലോയല്‍ ഫാന്‍സ് ഈ വിജയത്തില്‍ മതിമറന്ന് ആഹ്ലാദിക്കുകയാണ്. അയാളുടെ തിരിച്ചുവരവ് ഇന്‍ഡസ്ട്രിയില്‍ വലിയ മാറ്റങ്ങളുണ്ടാക്കുമെന്ന് ഉറപ്പാണ്.

Content Highlight: Suriya’s Karuppu saamy look in Karuppu movie

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

Latest Stories

We use cookies to give you the best possible experience. Learn more