| Monday, 2nd March 2026, 11:58 am

ആക്ഷനും വയലന്‍സും മാറ്റിപ്പിടിക്കാനാ പ്ലാന്‍, ഇനി ഫാമിലി മാന്‍ ഇമേജ്, സൂര്യ 46 ടൈറ്റിലും ഫസ്റ്റ് ലുക്കും പുറത്ത്

അമര്‍നാഥ് എം.

സമീപകാലത്ത് എടുത്തുപറയാന്‍ നല്ലൊരു തിയേറ്റര്‍ ഹിറ്റില്ലാഞ്ഞിട്ട് കൂടി സൗത്ത് ഇന്ത്യയിലെ മികച്ച സംവിധായകരുമായി ലൈനപ്പുള്ള താരമാണ് സൂര്യ. ഒരുകാലത്ത് തമിഴില്‍ മുന്‍നിര താരമായിരുന്ന സൂര്യക്ക് തിയേറ്റര്‍ ഹിറ്റിലൂടെ ഒരു തിരിച്ചുവരവ് അനിവാര്യമാണ്. അതിന് സഹായകമാകുന്ന തരത്തിലാണ് ഇനി പുറത്തിറങ്ങാനുള്ള സിനിമകളെല്ലാം.

ആരാധകര്‍ക്ക് ഏറെ പ്രതീക്ഷയുള്ള സിനിമകളിലൊന്നായിരുന്നു വെങ്കി അട്‌ലൂരിയുമായി ഒന്നിക്കുന്ന സൂര്യ 46. ലക്കി ഭാസ്‌കറിന് ശേഷം വെങ്കി അട്‌ലൂരി അണിയിച്ചൊരുക്കുന്ന ചിത്രത്തിന്റെ അനൗണ്‍സ്‌മെന്റ് ആരാധകരില്‍ വലിയ പ്രതീക്ഷ നല്‍കുന്ന പ്രൊജക്ടാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ ഫസ്റ്റ് ലുക്കും ടൈറ്റിലും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുകയാണ്.

വിശ്വനാഥ് ആന്‍ഡ് സണ്‍സ് Photo: Suriya Sivakumar/ X.com

വിശ്വനാഥ് ആന്‍ഡ് സണ്‍സ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ സൂര്യയുടെ ലുക്കും ആരാധകരുടെ മനം കവര്‍ന്നു. കൈയിലൊരു കൊച്ചുകുട്ടിയെ വെച്ചുകൊണ്ടുള്ള സൂര്യയുടെ ലുക്ക് ആരാധകര്‍ക്ക് ഫ്രഷ് ഫീലാണ് സമ്മാനിച്ചത്. അടുത്ത കാലത്ത് വന്നതില്‍ സൂര്യയുടെ ഏറ്റവും സിമ്പിളായിട്ടുള്ള ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററുമാണ് വിശ്വനാഥ് ആന്‍ഡ് സണ്‍സിന്റേത്.

വലിയൊരു ബിസിനസ് സാമ്രാജ്യത്തിന്റെ ഉടമയായാണ് സൂര്യ ഈ ചിത്രത്തില്‍ വേഷമിടുന്നത്. താരത്തിന്റെ കരിയറിലെ ഹിറ്റ് കഥാപാത്രങ്ങളിലൊന്നായ സഞ്ജയ് രാമസാമിയുടെ ഷെയ്ഡ് വിശ്വനാഥനിലുമുണ്ടാകുമെന്നാണ് പുറത്തുവന്ന ഓരോ അപ്‌ഡേറ്റുകളും നല്‍കുന്ന സൂചന. ജൂലൈയില്‍ ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചത്.

മലയാളി താരം മമിത ബൈജുവാണ് ചിത്രത്തിലെ നായിക. ബോളിവുഡിലെ എക്കാലത്തെയും വലിയ ഹിറ്റുകളിലൊന്നായ ലംഹേ എന്ന ചിത്രത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് വിശ്വനാഥ് ആന്‍ഡ് സണ്‍സ് ഒരുക്കുകയെന്ന് നിര്‍മാതാവ് നാഗവംശി അടുത്തിടെ അറിയിച്ചിരുന്നു. സൂര്യ- മമിത കോമ്പോ തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റാവുക.

ബോളിവുഡ് താരം രവീണ ടണ്ടനും ചിത്രത്തില്‍ പ്രധാനവേഷം കൈകാര്യം ചെയ്യുന്നുണ്ട്. രാധിക ശരത്കുമാറും വിശ്വനാഥ് ആന്‍ഡ് സണ്‍സിന്റെ ഭാഗമാണ്. ജി.വി. പ്രകാശാണ് ചിത്രത്തിന്റെ സംഗീതം. ലക്കി ഭാസ്‌കറിന്റെ അതേ ക്രൂ തന്നെയാണ് വിശ്വനാഥ് ആന്‍ഡ് സണ്‍സിന്റേതും. നിമിഷ് രവി ഛായാഗ്രഹണവും നവീന്‍ നൂലി എഡിറ്റിങ്ങും നിര്‍വഹിക്കുന്നു. ആര്‍.ജെ ബാലാജി സംവിധാനം ചെയ്യുന്ന കറുപ്പ് തിയേറ്ററുകളിലെത്തി രണ്ട് മാസത്തിനുള്ളില്‍ വിശ്വനാഥ് ആന്‍ഡ് സണ്‍സും റിലീസിനെത്തും.

Content Highlight: Suriya 46 officially titled as Viswanathan and Sons

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more