| Friday, 7th February 2025, 12:16 pm

ചാമ്പ്യന്‍സ് ട്രോഫിയിലെ ഇന്ത്യയുടെ എക്‌സ് ഫാക്ടര്‍ താരമാണ് അവന്‍: സുരേഷ് റെയ്‌ന

സ്പോര്‍ട്സ് ഡെസ്‌ക്

2025 ചാമ്പ്യന്‍സ് ട്രോഫിക്ക് മുന്നോടിയായി ഇന്ത്യ തങ്ങളുടെ സ്‌ക്വാഡ് പ്രഖ്യാപിച്ചിരുന്നു. രോഹിത് ശര്‍മയെ ക്യാപ്റ്റനാക്കിയും ശുഭ്മന്‍ ഗില്ലിനെ രോഹിത്തിന്റെ ഡെപ്യൂട്ടിയാക്കിയും 15 അംഗ സ്‌ക്വാഡാണ് ഇന്ത്യ പ്രഖ്യാപിച്ചത്. കെ.എല്‍. രാഹുലും റിഷബ് പന്തുമാണ് സ്‌ക്വാഡിലെ വിക്കറ്റ് കീപ്പര്‍മാര്‍.

ടൂര്‍ണമെന്റിന് മുന്നോടിയായി ഇംഗ്ലണ്ടിനെതിരെയുള്ള ഏകദിന പരമ്പരയിലെ ആദ്യ മത്സരം ഇന്ത്യ വിജയിച്ചിരുന്നു. വിദര്‍ഭ ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഇംഗ്ലണ്ടിനെതിരെ നടന്ന ആദ്യ ഏകദിനത്തില്‍ 68 പന്ത് അവശേഷിക്കെ നാല് വിക്കറ്റിനാണ് ഇന്ത്യയുടെ ജയം. ഇതോടെ 1-0ന് പരമ്പരയില്‍ മുന്നിലെത്താനും ഇന്ത്യയ്ക്ക് സാധിച്ചിരിക്കുകയാണ്.

എന്നാല്‍ ഫസ്റ്റ് ഓപ്ഷന്‍ വിക്കറ്റ് കീപ്പറായി തെരഞ്ഞെടുത്തത് കെ.എല്‍. രാഹുലിനെയാണ് എന്നാല്‍ രാഹുലിന് മത്സരത്തില്‍ ഒമ്പത് പന്തില്‍ രണ്ട് റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്. ചാമ്പ്യന്‍സ് ട്രോഫിക്ക് മുന്നോടിയായി ഇനി ഇന്ത്യയ്ക്ക് രണ്ട് ഏകദിനങ്ങള്‍ മാത്രമാണ് മുന്നിലുള്ളത്. വിക്കറ്റ് കീപ്പിങ്ങില്‍ ആരാവും ചാമ്പ്യന്‍സ് ട്രോഫി ഇലവനില്‍ സ്ഥാനം പിടിക്കുക എന്നാണ് ആരാധകര്‍ ഇപ്പോള്‍ ഉറ്റുനോക്കുന്നത്.

ഇപ്പോള്‍ റിഷബ് പന്തിനെ പിന്തുണച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരം സുരേഷ് റെയ്‌ന. പന്ത് വിക്കറ്റ് കീപ്പിങ്ങില്‍ മെച്ചപ്പെട്ടെന്നും ഇംഗ്ലണ്ടിനെതിരെയുള്ള ഏകദിനത്തില്‍ മികച്ച പ്രകടനം പുറത്തെടുക്കാനുള്ള അവസരമാണ് പന്തിനെന്നും മുന്‍ താരം പറഞ്ഞു.

‘ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയുടെ എക്‌സ് ഫാക്ടര്‍ താരം റിഷബ് പന്താണ്. പന്ത് തന്റെ വിക്കറ്റ് കീപ്പിങ്ങില്‍ വളരെയധികം മെച്ചപ്പെട്ടു, അവന്‍ കൂടുതല്‍ ഉത്തരവാദിത്തത്തോടെ കളിക്കും കാരണം ഇതൊരു 50 ഓവര്‍ ടൂര്‍ണമെന്റാണ്. ഇംഗ്ലണ്ടുമായുള്ള വരാനിരിക്കുന്ന ഏകദിനങ്ങളും ലഭിക്കും, ഇത് നിര്‍ണായകമാണ്. റിഷബ് പന്തിന് നല്ല അവസരമാണ് ഉള്ളത്, എന്നാല്‍ അത് നിങ്ങള്‍ എങ്ങനെ കളിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു,’ സ്റ്റാര്‍ സ്പോര്‍ട്സിന്റെ ഒരു റിലീസില്‍ റെയ്ന പറഞ്ഞു.

K.L. Rahul

ചാമ്പ്യന്‍സ് ട്രോഫിയ്ക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡ്

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍ (വൈസ് ക്യാപ്റ്റന്‍), വിരാട് കോഹ്‌ലി, ശ്രേയസ് അയ്യര്‍, ഹര്‍ദിക് പാണ്ഡ്യ, അക്സര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, അര്‍ഷ്ദീപ് സിങ്, യശസ്വി ജെയ്സ്വാള്‍, റിഷബ് പന്ത്, രവീന്ദ്ര ജഡേജ.

ഇംഗ്ലണ്ടിനെതിരായ ഇന്ത്യന്‍ സ്‌ക്വാഡ് (ഏകദിനം)

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍ (വൈസ് ക്യാപ്റ്റന്‍), വിരാട് കോഹ്‌ലി, ശ്രേയസ് അയ്യര്‍, ഹര്‍ദിക് പാണ്ഡ്യ, അക്സര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, ഹര്‍ഷിത് റാണ, മുഹമ്മദ് ഷമി, അര്‍ഷ്ദീപ് സിങ്, യശസ്വി ജെയ്സ്വാള്‍, റിഷബ് പന്ത്, രവീന്ദ്ര ജഡേജ, വരുണ്‍ ചക്രവര്‍ത്തി

Content Highlight: Suresh Raina Talking About Rishabh Pant

Latest Stories

We use cookies to give you the best possible experience. Learn more