ഇന്ത്യന്‍ സൂപ്പര്‍ താരങ്ങളായ അഭിഷേക് ശര്‍മയെയും വൈഭവ് സൂര്യവശിയെയും പിന്തുണച്ച് സംസാരിക്കുകയാണ് മുന്‍ താരം സുരേഷ് റെയ്‌ന. അഭിഷേക് ശര്‍മയും വൈഭവ് സൂര്യവംശിയും ടെസ്റ്റ് ക്രിക്കറ്റ് കളിക്കണമെന്നാണ് റെയ്‌ന പറയുന്നത്. താരങ്ങളുടെ മനസില്‍ ടെസ്റ്റ് ക്രിക്കറ്റിനെക്കുറിച്ചുള്ള ചിന്ത വളര്‍ത്തിയെടുക്കണമെന്നും ഇക്കാര്യത്തില്‍ പരിശീലകര്‍ക്കും വലിയ പങ്ക് വഹിക്കേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
‘അഭിഷേക് ശര്‍മ ടെസ്റ്റ് ക്രിക്കറ്റ് കളിക്കണമെന്നാണ് എനിക്ക് തോന്നുന്നത്. വൈഭവ് വളരെ ചെറുപ്പമാണ്. അവന് ടെസ്റ്റ് ക്രിക്കറ്റ് കളിക്കാന്‍ താത്പര്യമുണ്ടോ? അവന്റെ പരിശീലകര്‍ എന്താണ് ചിന്തിക്കുന്നത്? ഇതൊക്കെയാണ് ചോദ്യങ്ങള്‍. അവന്‍ ടെസ്റ്റ് ക്രിക്കറ്റ് കളിക്കണമെന്നാണ് എനിക്ക് തോന്നുന്നത്.
അഭിഷേക് ശര്‍മ
ഐ.പി.എല്‍ ഉടമകളും അസോസിയേഷനുകളും ഇക്കാര്യം ചിന്തിക്കുന്നുണ്ടോ? താരങ്ങളുടെ മനസില്‍ ടെസ്റ്റ് ക്രിക്കറ്റിനെക്കുറിച്ചുള്ള ചിന്ത വളര്‍ത്തുന്നുണ്ടോ? ഇക്കാര്യത്തില്‍ പരിശീലകര്‍ക്കും വലിയ പങ്കുണ്ട്,’ ആകാശ് ചോപ്രയുടെ യൂട്യൂബ് ചാനലില്‍ സുരേഷ് റെയ്ന പറഞ്ഞു.
ഇന്ത്യയ്ക്ക് വേണ്ടി വൈഭവും അഭിഷേകും ഇതുവരെ ടി-20 മത്സരങ്ങളില്‍ മാത്രമാണ് കളിച്ചിട്ടുള്ളത്. 56 മത്സരത്തിലെ 55 ഇന്നിങ്‌സില്‍ നിന്ന് 1629 റണ്‍സാണ് അഭിഷേക് ഫോര്‍മാറ്റില്‍ നേടിയത്. 135 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറും താരത്തിനുണ്ട്. 30.7 എന്ന കിടിലന്‍ ആവറേജിലാണ് താരം ബാറ്റ് ചെയ്യുന്നത്. 187.2 എന്ന സ്‌ട്രൈക്ക് റേറ്റും അഭിഷേകിനുണ്ട്. ഫോര്‍മാറ്റില്‍ രണ്ട് സെഞ്ച്വറിയും 11 അര്‍ധസെഞ്ച്വറിയുമാണ് താരത്തിനുള്ളത്.
അതേസമയം വൈഭവ് ഇന്ത്യയ്ക്ക് വേണ്ടി ആറ് മത്സരങ്ങളില്‍ നിന്ന് 193 റണ്‍സാണ് നേടിയത്. 81 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറാണ് താരത്തിനുള്ളത്. രണ്ട് അര്‍ധസെഞ്ച്വറികളാണ് 15കാരന്‍ നേടിയത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 10 മത്സരത്തിലെ 15 ഇന്നിങ്‌സില്‍ നിന്ന് 347 റണ്‍സാണ് വൈഭവ് നേടിയത്.