ഐ.പി.എല്‍ 2026 അവസാനത്തോട് അടുക്കുകയാണ്. ഇനി മൂന്ന് ലീഗ് മത്സരങ്ങള്‍ മാത്രമാണ് ഈ സീസണില്‍ ബാക്കിയുള്ളത്. റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു, ഗുജറാത്ത് ടൈറ്റന്‍സ്, സണ്‍റൈസേഴ്സ് ഹൈദരാബാദ് എന്നീ ടീമുകള്‍ ഇതിനകം തന്നെ പ്ലേ ഓഫില്‍ എത്തിയിട്ടുണ്ട്. നിലവില്‍ ശേഷിക്കുന്ന ഒരു സ്ഥാനത്തിനായി കടുത്ത പോരാട്ടമാണ്.
ഇപ്പോള്‍ ആരായിരിക്കും ഇത്തവണത്തെ ചാമ്പ്യന്മാര്‍ എന്ന് പ്രവചിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം സുരേഷ് റെയ്‌ന. മുന്‍ ചാമ്പ്യന്മാരായ സണ്‍റൈസേഴ്സ് ഹൈദരബാദിനെയാണ് താരം തെരഞ്ഞെടുത്തത്. ഗുജറാത്തിനെയും ആര്‍.സി.ബിയെയും കുറിച്ച് എല്ലാവരും സംസാരിക്കുമ്പോഴും ആരും ഹൈദരാബാദിനെ ഗൗരവമായി കാണുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.
സുരേഷ് റെയ്‌ന.
രണ്ടാം കിരീടം ഉയര്‍ത്താനുള്ള കഴിവ് ഹൈദരാബാദിനുണ്ടെന്നും പല ടീമുകളെയും ഞെട്ടിക്കാന്‍ ശേഷിയുള്ള ടീമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്റ്റാര്‍ സ്‌പോര്‍ട്‌സിലെ ഒരു ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു റെയ്‌ന.
‘ഗുജറാത്ത് (ടൈറ്റന്‍സ്) കപ്പുയര്‍ത്തുമെന്നും ആര്‍.സി.ബി കിരീടം നിലനിര്‍ത്തുമെന്നെല്ലാം നമ്മള്‍ സംസാരിക്കുന്നു. പക്ഷെ ഹൈദരാബാദ് (സണ്‍റൈസേഴ്സ്) പത്ത് വര്‍ഷത്തിനിടയില്‍ കിരീടം നേടിയിട്ടില്ല. അവരെ കുറിച്ച് ആരും ഗൗരവമായി കാണുന്നില്ല. അവരുടെ ബാറ്റിങ് യൂണിറ്റ് മികച്ചതാണ്. ബൗളിങ്ങില്‍ പാറ്റ് കമ്മിന്‍സും സാകിബിന്റെയും (ഹുസൈന്‍) പ്രഫുല്‍ ഹിംഗെയുടെയുമെല്ലാം സാന്നിധ്യം ടീമിന് കരുത്ത് നല്‍കുന്നു.
പക്ഷേ, രണ്ടാം കിരീടം ഉയര്‍ത്താനുള്ള കഴിവ് ഈ ടീമിനുണ്ട്. ഡെക്കാന്‍ ചാര്‍ജേഴ്‌സ് കാലഘട്ടത്തില്‍ ആദം ഗില്‍ക്രിസ്റ്റിന് കീഴിയിലും 2016ല്‍ ഡേവിഡ് വാര്‍ണറുടെ അവര്‍ കപ്പുയര്‍ത്തിയിട്ടുണ്ട്. ഈ ടീമിന്റെ കെട്ടുറപ്പ് വളരെ ശക്തമാണ്. ഈ വര്‍ഷം അവര്‍ കിരീടം നേടാന്‍ സാധ്യത ഏറെയാണ്. അധികം ആരും ഹൈദരാബാദിനെ കുറിച്ച് സംസാരിക്കുന്നില്ലെങ്കിലും പല ടീമുകളെയും ഞെട്ടിക്കാന്‍ ശേഷിയുള്ള ടീമാണിത്,’ റെയ്‌ന പറഞ്ഞു.
സൺറൈസേഴ്‌സ് ഹൈദരാബാദ്. Photo: IndianPremierLeauge/xc.om
2016ലാണ് സണ്‍റൈസേഴ്സ് ഹൈദരാബാദ് കപ്പുയര്‍ത്തിയത്. ആ വര്‍ഷം എലിമിനേറ്ററിലൂടെ കളിച്ച് ഫൈനലില്‍ എത്തിയാണ് ടീം കിരീടം സ്വന്തമാക്കിയിരുന്നത്. ഇങ്ങനെ ഐ.പി.എല്‍ കിരീടം ഉയര്‍ത്തിയ ഏക ടീമും ഹൈദരാബാദാണ്.
Content Highlight: Suresh Raina predicts SRH will be the champions of IPL 2026