ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ റിഷബ് പന്തിനെ പ്രശംസിച്ച് മുന്‍ ഇന്ത്യന്‍ താരം സുരേഷ് റെയ്ന. അടുത്തിടെ അവസാനിച്ച ശ്രീലങ്കക്കെതിരെയുള്ള രണ്ട് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയില്‍ നടത്തിയ മികച്ച പ്രകടനങ്ങള്‍ക്ക് പിന്നാലെയാണ് പന്തിന്റെ മികവിനെക്കുറിച്ച് റെയ്ന സംസാരിച്ചത്.
പന്ത് തന്റെ പ്രിയപ്പെട്ട താരം ആണെന്നും ഇനിയും ഒരുപാട് നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ സാധിക്കുമെന്നും റെയ്ന പറഞ്ഞു. മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്രയുമായുള്ള പോഡ്കാസ്റ്റില്‍ സംസാരിക്കുകയായിരുന്നു റെയ്ന.
‘അവന്‍ ഒരുപാട് ഹാര്‍ഡ് വര്‍ക്ക് ചെയ്തിട്ടുണ്ട്. ഇത് കാണുമ്പോള്‍ എനിക്ക് വളരെ സന്തോഷമുണ്ട്. എല്ലാ താരങ്ങളും നന്നായി കളിക്കുന്നുണ്ട്. എന്നാല്‍ അവന്‍ മികച്ച താരങ്ങളില്‍ ഒരാളാണ്. പന്ത് എന്റെ പ്രിയപ്പെട്ട താരമാണ്. ടെസ്റ്റില്‍ അവന്‍ നന്നായി റണ്‍സ് നേടുന്നുണ്ട്. വൈറ്റ് ബോള്‍ ക്രിക്കറ്റിലും ഐ.പി.എല്ലിലും അവന്‍ കൂടുതല്‍ മികച്ചതാവുമെന്ന് ഞാന്‍ കരുതുന്നു. അവന്‍ ഇതുവരെ വളരെ മികച്ച രീതിയില്‍ കളിച്ചിട്ടുണ്ട്.
എന്നാല്‍ ഏകദിന ടീമില്‍ പന്ത് ഇല്ലാത്തത് എന്തുകൊണ്ടാണെന്ന് എനിക്ക് അറിയില്ല. അവന്‍ ഇപ്പോഴും തന്റെ കളിയില്‍ മാറ്റേണ്ടത് എന്താണെന്ന് കണ്ടെത്താന്‍ ശ്രമിക്കുകയായിരിക്കും. അത് അവന്‍ കണ്ടെത്തണം. ചിലപ്പോള്‍ താരങ്ങള്‍ക്ക് ഇത്തരത്തില്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടാവാം. സ്വതന്ത്രമായി കളിക്കാന്‍ അവനെ അനുവദിക്കണം. അവന് ഇനിയും ഒരുപാട് നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ സാധിക്കും. ശരിയായ സമയം വരും,’ സുരേഷ് റെയ്ന പറഞ്ഞു.
ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റില്‍ രണ്ട് അര്‍ധ സെഞ്ച്വറികളാണ് പന്ത് നേടിയത്. ആദ്യ ടെസ്റ്റിലെ രണ്ടാം ഇന്നിങ്സില്‍ റിഷബ് പന്തിന്റെ ചെറുത്തുനില്‍പായിരുന്നു ഇന്ത്യയെ വലിയ തകര്‍ച്ചയില്‍ നിന്നും കരകയറ്റിയത്. 69 പന്ത് നേരിട്ട താരം 66 റണ്‍സാണ് നേടിയത്. എട്ട് ഫോറും രണ്ട് സിക്‌സറും അടങ്ങുന്നതായിരുന്നു പന്തിന്റെ ഇന്നിങ്‌സ്.
രണ്ടാം ഇന്നിങ്സില്‍ രണ്ട് സിക്സുകള്‍ നേടിയതോടെ ടെസ്റ്റ് കരിയറില്‍ 100 സിക്സുകള്‍ പൂര്‍ത്തിയാക്കാനും പന്തിന് സാധിച്ചു. ഇന്ത്യയ്ക്കായി ഈ വമ്പന്‍ മൈല്‍സ്റ്റോണിലെത്തുന്ന ആദ്യ താരമാണ് റിഷബ് പന്ത്.
റിഷബ് പന്ത്. Photo: BCCI/x.com
മറ്റൊരു ഇന്ത്യന്‍ താരത്തിനും ഇതുവരെ 100 സിക്‌സര്‍ പൂര്‍ത്തിയാക്കാന്‍ സാധിച്ചിട്ടില്ലായിരുന്നു. ടെസ്റ്റ് ക്രിക്കറ്റിന്റെ തന്നെ ചരിത്രത്തില്‍ 100 സിക്‌സര്‍ പൂര്‍ത്തിയാക്കുന്ന നാലാമത്തെ താരമാവാനും പന്തിന് സാധിച്ചു.
രണ്ടാം ടെസ്റ്റിലെ ആദ്യ ഇന്നിങ്‌സില്‍ 89 പന്തില്‍ 63 റണ്‍സും പന്ത് സ്വന്തമാക്കി. ആറ് ഫോറുകളും രണ്ട് സിക്‌സുകളും അടങ്ങുന്നതായിരുന്നു ഇന്ത്യന്‍ വിക്കറ്റ് കീപ്പറുടെ ഇന്നിങ്‌സ്.
Content Highlight: Suresh Raina praises Indian wicket keeper Rishabh Pant