സീരിയൽ രംഗത്ത് നിന്ന് സിനിമയിലേക്കെത്തിയ താരമാണ് സുരേഷ് കൃഷ്‌ണ. വിനയൻ സംവിധാനം ചെയ്ത കരുമാടിക്കുട്ടനിലെ വില്ലൻ വേഷം അവതരിപ്പിച്ചു കൊണ്ടാണ് മലയാളസിനിമയിൽ അരങ്ങേറിയത്. 24 വർഷത്തെ കരിയറിൽ നിരവധി കഥാപാത്രങ്ങളെ താരം പകർന്നാടി.
കരിയറിൻ്റെ തുടക്കത്തിൽ വില്ലൻ വേഷങ്ങളിൽ ശ്രദ്ധ നൽകിയ സുരേഷ് കൃഷ്‌ണ പിന്നീട് കോമഡിയിലേക്ക് ചേക്കേറുകയായിരുന്നു. ആദ്യ സിനിമകളിലെ സ്വഭാവം കാരണം കൺവിൻസിങ് സ്റ്റാർ എന്ന ടാഗും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. ഇപ്പോൾ പൊട്ടു അമ്മൻ സിനിമയിൽ അഭിനയിച്ചതിൻ്റെ അനുഭവം പറയുകയാണ് അദ്ദേഹം.
പൊട്ടു അമ്മന്‍ സിനിമയില്‍ മേക്ക്അപ് ചെയ്തപ്പോള്‍ ശരിയായില്ലെന്നും അര മണിക്കൂര്‍ പോലും നില്‍ക്കുന്നുണ്ടായിരുന്നില്ലെന്നും സുരേഷ് കൃഷ്ണ പറയുന്നു.
അപ്പോള്‍ തന്റെ മനസില്‍ തോന്നിയ ഐഡിയ താന്‍ സംവിധായകനോട് പറഞ്ഞെന്നും അത് ചെയ്തുനോക്കിയെന്നും നടന്‍ പറഞ്ഞു.
എന്നാല്‍ ആ ചെയ്തത് മണ്ടത്തരമായിരുന്നെന്നും കുറച്ച് ദിവസം കഴിഞ്ഞപ്പോഴേക്കും പഴുക്കാന്‍ തുടങ്ങിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പിന്നെയും ആറ് മാസത്തോളം സിനിമയുടെ ഷൂട്ട് ഉണ്ടായിരുന്നെന്നും സുരേഷ് കൃഷ്ണ പറഞ്ഞു. ജിഞ്ചർ മീഡിയയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘പൊട്ടുഅമ്മന്‍ സിനിമയില്‍ മേക്ക്അപ് മാന്‍ ചെയ്തതൊന്നും അര മണിക്കൂര്‍ പോലും നില്‍ക്കുന്നില്ല. അപ്പോഴേക്കും അത് സ്‌പ്രെഡ് ആയിപ്പോകുന്നുണ്ടായിരുന്നു. പിന്നെ അതിന്റെ ഒരു ലുക്ക് കിട്ടുന്നുണ്ടായിരുന്നില്ല. അപ്പോള്‍ എന്റെ മനസില്‍ തോന്നിയ ഒരു ഐഡിയ ഞാന്‍ പറഞ്ഞപ്പോഴേക്കും ഡയറക്ടര്‍ ചെയ്തുനോക്കാമെന്ന് പറഞ്ഞു.
അത് ടിഷ്യൂ പെപപ്പര്‍ അമ്പിളിയമ്മാവന്റെ ഷേപ്പില്‍ കട്ട് ചെയ്തിട്ട് സ്പിരിറ്റ് ഗം കണ്ണിന്റെ താഴെ തേച്ച്, അതിന്റെ മുകളില്‍ പേപ്പര്‍ ഒട്ടിച്ചിട്ട് അതിന്റെ മുകളില്‍ വീണ്ടും ഗം ഒട്ടിച്ച്, അത് ഉണക്കി ചുരുക്കിപ്പിടിച്ചിടിച്ച് പിന്നെ മേക്കപ്അപ് ചെയ്യുകയാണ് ചെയ്യുന്നത്. അങ്ങനെ ചെയ്തപ്പോള്‍ ഭയങ്കര ലുക്ക് കിട്ടി.
പക്ഷെ, അത് ഏറ്റവും വലിയ മണ്ടത്തരമായിരുന്നു. പത്ത് ദിവസം കഴിഞ്ഞപ്പോഴേക്കും ഇവിടെയെല്ലാം ക്രാക്ക് ചെയ്ത് പഴുപ്പ് വരാന്‍ തുടങ്ങി. അങ്ങനെ ഡോക്ടറിനെ കൊണ്ട് കാണിച്ചപ്പോഴേക്കും എന്താ ചെയ്യുന്നത് എന്ന് ചോദിച്ചു. ഞാന്‍ പറഞ്ഞു ‘ആക്ടറാണ് മേക്കപ്പില്‍ ഇങ്ങനെ ചെയ്തതാണ്’ എന്ന്. ആ ഡോക്ടര്‍ എന്നെ തെറിയോട് തെറിയായിരുന്നു.
ഒരു ആക്ടര്‍ക്ക് ആദ്യം വേണ്ടത് കണ്ണാണ് അത് നശിപ്പിച്ച് കളയല്ലേ. ഭയങ്കര റിസ്‌ക് ആണ് എന്ന് പറഞ്ഞു. പക്ഷെ എന്ത് ചെയ്യാന്‍ പറ്റും കണ്ടിന്യൂവിറ്റി ആയിപ്പോയി. ആറ് മാസത്തോളം ആ പടത്തിന്റെ ഷൂട്ട് ഉണ്ടായിരുന്നു,’ സുരേഷ് കൃഷ്ണ പറയുന്നു.
Content Highlight: Suresh Krishna talks about his experience acting in the Tamil film Pottu Amman