| Friday, 30th May 2025, 4:28 pm

കെ. രാജന് കെട്ടിപ്പിടിച്ച് മുത്തം കൊടുക്കും, തൃശൂര്‍പൂരം നടത്തിപ്പില്‍ മുഖ്യമന്ത്രിയെയും ദേവസ്വം മന്ത്രിയെയും പ്രശംസിച്ച് സുരേഷ് ഗോപി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൃശൂര്‍: തൃശൂര്‍പൂരം നടത്തിപ്പില്‍ മുഖ്യമന്ത്രിയെയും ദേവസ്വം മന്ത്രിയെയും പ്രശംസിച്ച് സുരേഷ് ഗോപി എം.പി. ഇരുവരോടും മലയാളികള്‍ക്കും തൃശൂരുകാര്‍ക്കും വേണ്ടി നന്ദി അറിയിക്കുന്നുവെന്നും മന്ത്രി കെ.രാജനെ കെട്ടിപ്പിടിച്ച് മുത്തം കൊടുക്കാന്‍ തോന്നുന്നുവെന്നും അദ്ദേഹം പറഞ്ഞു.

മന്ത്രി കെ. രാജന്‍ പൂരം ആസ്വദിക്കുകയോ ദര്‍ശകനായി വന്ന് പൂരം ആസ്വദിച്ചിട്ടില്ലെന്നും പണിയെടുപ്പുകാരനായി പൂരപ്പറമ്പ് മുഴുവന്‍ ഓടി നടന്ന് പണിയെടുത്തിരുന്നുവെന്നും സുരേഷ് ഗോപി പറഞ്ഞു. ആ മന്ത്രിയെ സ്വതസിദ്ധമായ ശൈലിയില്‍ കോടീശ്വരനിലെല്ലാം പറയുന്ന പോലെ കെട്ടിപ്പിടിച്ച് മുത്തം കൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

രാഷ്ട്രീയത്തിന് ഇക്കാര്യത്തില്‍ ഒരു കാര്യവുമില്ലെന്നും ആശയങ്ങളൊന്നും പൂരം നടത്തിപ്പിനെ ബാധിക്കില്ലെന്നും എല്ലാവരും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുമെന്നാണ് കെ.രാജന്റെ പ്രവര്‍ത്തനമെന്നും സുരേഷ് ഗോപി പറഞ്ഞു.

നഗരശുചീകരണത്തിനടക്കം മേല്‍നോട്ടം വഹിച്ച് വൃത്തിയാക്കിയ തൊഴിലാളികള്‍ക്കടക്കം നന്ദി അറിയിക്കുകയും അനുമോദനം അറിയിക്കുകയും ചെയ്യുന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി.

Content Highlight: Suresh Gopi praises the Chief Minister and Devaswom Minister for organizing Thrissur Pooram, will hug and kiss K. Rajan

Latest Stories

We use cookies to give you the best possible experience. Learn more